ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ വീടുകളിലേക്ക് ഉടന്‍ മടങ്ങരുത്: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ മന്ത്രി വീണാ ജോര്‍ജിന്റെ
നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലയില്‍ രണ്ടു ദിവസമായി മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ തിരിച്ച് വീടുകളിലേക്ക് ഉടന്‍ മടങ്ങരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

ഒക്ടോബര്‍ 20 മുതല്‍ ജില്ലയില്‍ അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ട്. വെള്ളം ഇറങ്ങുന്ന സാഹചര്യത്തില്‍ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ജില്ലയിലെ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങള്‍, വെള്ളം, വൈദ്യുതി ഇവ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ ഭരണകേന്ദ്രം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. പമ്പ, മണിമല എന്നീ നദികളില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വെള്ളം കുറഞ്ഞു വരുന്നു എന്നത് ആശ്വാസകരമാണ്. കക്കി, പമ്പ ഡാമുകളില്‍ നിന്നായി പമ്പാനദിയില്‍ 175 മുതല്‍ 250 കുമിക്‌സ് വെള്ളം മാത്രമാണ് ഒഴുകുന്നത്.
ദുരന്ത നിവാരണ നിയമത്തിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഈമാസം 25 വരെ 24 മണിക്കൂറും സേവനസജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയില്‍ 32,000 കണ്‍സ്യൂമര്‍ വൈദ്യുതി കണക്ഷന് തകരാറ് സംഭവിച്ചിരുന്നതായും ഇതില്‍ 22,000 കണക്ഷന്‍ പുനസ്ഥാപിക്കാനായെന്നും കളക്ടര്‍ പറഞ്ഞു. വെള്ളം കയറിക്കിടക്കുന്നതിനാല്‍ പല കണക്ഷനും പുനസ്ഥാപിക്കാന്‍ കഴിഞ്ഞി

Hot Topics

Related Articles