ഇന്ധനവില ഇന്നും കൂട്ടി: പെട്രോളിനും ഡീസലിനും വില കൂടി

കൊച്ചി: ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസല്‍ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില.

Advertisements

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസല്‍ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെയും ഇന്ധനവില കൂട്ടിയിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്.

Hot Topics

Related Articles