സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വർധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.
കൊച്ചിയില്‍ ഡീസലില്‍ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. സെപ്തംബര്‍ 24ന് ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 50 പൈസയും, ഡീസലിന് 7 രൂപ 73 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു; കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടിയത്
Advertisements