വിദ്യാർഥികളുമായി വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂൾ വാൻ മറിഞ്ഞു; കോഴിക്കോട് ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരിക്ക്

കോഴിക്കോട്: ഓമശ്ശേരി പുത്തൂരിൽ സ്കൂൾ വാൻ മറിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. സ്‌കൂൾ വിട്ട ശേഷം വിദ്യാർത്ഥികളെ വീടുകളിലേക്ക് ആക്കാനായി പോയതായിരുന്നു. 

Advertisements

ഒൻപത് വിദ്യാർഥികൾക്കും സ്‌കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Hot Topics

Related Articles