കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്: ഇടത് അനൂകൂല സംഘടന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ഭാരവാഹി തിരഞ്ഞെടുപ്പ് 19 ന്

കോട്ടയം: കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലേയ്ക്കുള്ള പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ നിലവിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളെല്ലാവരും തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Advertisements

നിലവിലെ ജില്ലാ പ്രസിഡന്റും ചങ്ങനാശേരി ഇൻസ്‌പെക്ടറുമായ കെ.ആർ പ്രശാന്ത് കുമാർ, കോട്ടയം നർക്കോട്ടിക് സെല്ലിൽ നിന്നും നിലവിലെ സെക്രട്ടറി എസ്.ഡി പ്രേംജി, കോട്ടയം ക്രൈംബ്രാഞ്ചിൽ നിന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രേംജി കെ.നായർ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും സംസ്ഥാന നിർവാഹക സമിതി അംഗം എം.കെ പ്രസന്നൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ 19 നാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. നിലവിലുള്ള ഇടത് അനൂകൂല സംഘടന തന്നെ ഭരണം തുടരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Hot Topics

Related Articles