കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തക നിറവ് മാന്നാനം കെ.ഇ സ്‌കൂളിൽ നാളെ; ജില്ലാ കളക്ടർ ജോൺ വി.സാമുവേൽ ഉദ്ഘാടനം ചെയ്യും

കോട്ടയം: കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തക നിറവ് മാന്നാനം കെ.ഇ സ്‌കൂളിൽ നാളെ നടക്കും. നാളെ രാവിലെ 11 ന് മാന്നാനം കെ.ഇ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജോൺ വി.സാമുവൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിക്കും. സ്‌കൂൾ ഗായക സംഘം പ്രാർത്ഥന നടത്തും. അപർണ നായർ കവിതാപാരായണം നടത്തും. മാന്നാനം കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ റവ.ഡോ.ജെയിംസ് മുല്ലശേരിയെ ചടങ്ങിൽ ആദരിക്കും. ബാലസാഹിത്യ നോവൽ പുരസ്‌കാര ജേതാവ് വി.സുരേഷ്‌കുമാർ മറുപടി പ്രസംഗം നടത്തും. മാന്നാനം കെ.ഇ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഷാജി ജോർജ്, പിടിഎ പ്രസിഡന്റ് അഡ്വ.ജെയ്‌സൺ ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കും. മലയാളം അധ്യാപിക ജിനി ജോസഫ് നന്ദി പറയും.

Advertisements

Hot Topics

Related Articles