വീട്ടിൽ കറന്റ് പോയാൽ ഇനി കെഎസ്‌ഇബി ഓഫീസിൽ വിളിച്ച് ബുദ്ധിമുട്ടേണ്ട ; നിങ്ങളെ സഹായിക്കാൻ ഇലക്‌ട്രയുണ്ട് ; പരാതിയറിയിച്ചാൽ പരിഹാരം ഉടൻ ; ചാറ്റ്ബോട്ട് സേവനവുമായി കെഎസ്‌ഇബി 

ന്യൂസ് ഡെസ്ക് : ഉപഭോക്താക്കള്‍ക്കായി പുതിയ വാട്സ്‌ആപ്പ് ചാറ്റ്ബോട്ട് സേവനം ആരംഭിച്ച്‌ കേരളാ സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (കെഎസ്‌ഇബി).ഇലക്‌ട്ര എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്ബോട്ടിന്റെ സേവനം ആണ് കെഎസ്‌ഇബി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ ബോധ്യപ്പെടുത്താം എന്നാണ് കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്. വാതില്‍പ്പടി സേവനങ്ങള്‍ക്കും ഇലക്‌ട്രയുടെ സഹായം തേടമെന്നും കെഎസ്‌ഇബി അറിയിച്ചു.

Advertisements

9496001912 എന്നതാണ് ഇലക്‌ട്ര ചാറ്റ്ബോട്ടിന്റെ വാട്സ്‌ആപ്പ് നമ്പര്‍. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെഎസ്‌ഇബിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം ഇവര്‍ പുറത്ത് വിട്ടത്. ഇതിന് പുറമെ കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും ഉപഭോക്താക്കള്‍ക്ക് വിളിച്ച്‌ വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കവുന്നത്. കെഎസ്‌ഇബി ഇ മെയില്‍ വഴിയും പരാതികള്‍ നല്‍കാം. [email protected] എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

നേരത്തെ വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാൻ ഭൂരിഭാഗം ആളുകളും അടുത്തുള്ള കെഎസ്‌ഇബി ഓഫീസിനെ ആശ്രയിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇവിടങ്ങളില്‍ ഫോണ്‍ എടുക്കാറില്ലെന്നും മറ്റും വ്യാപക പരാതികള്‍ നിലനിന്നിരുന്നു. പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരം ആയിരിക്കുകയാണ്. നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഉടനടി തന്നെ ചാറ്റ്ബോട്ടിന്റെ പക്കല്‍ നിന്ന് മറുപടി എത്തുന്നതായിരിക്കും. കേരളത്തിലുടനീളം ഈ ചാറ്റ്ബോട്ടിന്റെ സര്‍വ്വീസ് ലഭിക്കുന്നതായിരിക്കും.

ട്രാൻസ്ഫോര്‍മറുകളുടെ തകരാര്‍, വൈദ്യുതി നഷ്ടപ്പെടുക, വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട പ്രശ്നം, വൈദ്യുതി ബില്ലിന്റെ പ്രശ്നങ്ങള്‍, ഇലക്‌ട്രിക് പോസ്റ്റില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, വൈദ്യുതി മോഷണം, തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും ഇതിലൂടെ പരാതി അറിയിക്കാവുന്നതാണ്. അടുത്തിടെ വൈദ്യുതി ബില്ലിന്റെ പേരില്‍ നിരവധി പരാതികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്നിരുന്നു. നിരവധി പേര് ഇക്കാര്യം സോഷ്യല്‍ മീഡിയകളിലും പങ്കുവെച്ചിരുന്നു.

ഇക്കാര്യങ്ങളില്‍ ഇനി മുതല്‍ വ്യക്തമായ ഉത്തരം ഇലക്‌ട്രയുടെ പക്കല്‍ നിന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം എഐയിലൂടെ നിര്‍മ്മിച്ച ഒരു സ്ത്രീയുടെ രൂപത്തൊടെയാണ് ഇലക്‌ട്രയെ പരിജയപ്പെടുത്തിയുള്ള എഫ്ബി പോസ്റ്റില്‍ കെഎസ്‌ഇബി ചേര്‍ത്തിരിക്കുന്നത്. ഇതൊടെ നിരവധി കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. ഇതില്‍ നിരവധി പേരും ഇലക്‌ട്രയുടെ രൂപത്തെ വര്‍ണ്ണിച്ചുകൊണ്ടാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെറ്റ്സാരിയും ബ്ലൗസും ധരിച്ച്‌ കെഎസ്‌ഇബിയുടെ ടാഗും ധരിച്ച്‌ മലയാളി രൂപത്തിലാണ് ഇലക്‌ട്രയെ കെഎസ്‌ഇബി അവതരിപ്പിച്ചിരിക്കുന്നത്.

അതേ സമയം പുതിയ വൈദ്യുതി കണക്ഷനുകള്‍ ലഭിക്കാനായി രണ്ട് രേഖകള്‍ മാത്രം മതിയെന്ന് കെഎസ്‌ഇബി അടുത്തിടെ അറിയിച്ചു. വൈദ്യുതിക്കായുള്ള അപേക്ഷയോടൊപ്പം ആയിരിക്കണം ഈ രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ഒന്ന് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ. രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയും ആയിരിക്കണം. കെഎസ്‌ഇബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇലക്ടറല്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാര്‍ഡ്, ഗവണ്‍മെന്റ് / ഏജൻസി / പബ്ലിക്ക് സെക്റ്റര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാൻ, ആധാര്‍ എന്നിവയെല്ലാം തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാവുന്നതാണ്. ഇതിന് പുറമെ വില്ലേജില്‍ നിന്നോ മുൻസിപ്പാലിറ്റിയില്‍ നിന്നോ കോര്‍പ്പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റും ഇതിനായി ഉപയോഗിക്കാൻ സാധിക്കുന്നതാണെന്നും കെഎസ്‌ഇബി അറിയിച്ചിട്ടുണ്ട്. അതേ സമയം സ്ഥലത്തിന് മേലെയുള്ള അപേക്ഷകന്റെ അവകാശം തെളിയിക്കാനായി ബില്‍ഡിംഗിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം / ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയാണ് ആവിശ്യമായി വരുന്നത്. ഇത് ഏതെങ്കിലും ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യേണ്ടതും ഉണ്ട്. ഇക്കാര്യങ്ങള്‍ മാത്രം മതിയാകും പുതിയ നിയമം അനുസരിച്ച്‌ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുവാൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.