തിരുവനന്തപുരം : മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്.
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,080. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്
Advertisements
ഒരിടവേളയ്ക്കു ശേഷമാണ് പവന് വില 36,000ന് മുകളിലാകുന്നത്.
ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4510ല്‍ എത്തി.
കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ബുധനാഴ്ച 160 രൂപ ഉയര്‍ന്ന വില ഇന്നലെ വരെ 35,960ല്‍ തുടര്‍ന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പവന് 35,680 രൂപയായിരുന്നു സ്വര്‍ണ വില.
ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില.
പിന്നീട് വില ഉയരുകയായിരുന്നു