പട്ടിക്ക് ബിസ്ക്കറ്റ് വാങ്ങാനും കുട്ടിയ്ക്ക് ബീഫ് വാങ്ങാനും സർക്കാർ വണ്ടി ; കണ്ണിൽക്കണ്ടവനെല്ലാം സർക്കാർ വണ്ടിയിൽ കറക്കം : സർക്കാർ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വാഹന ദുരുപയോഗം വ്യാപകം; പരിശോധനാ ഉദ്യോഗസ്ഥർ ഉറങ്ങുന്നു

ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: സർക്കാർ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വാഹന ദുരുപയോഗം വ്യാപകമായി. ഇതിനൊക്കെ തടയിടേണ്ട പരിശോധനാ ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭവമാണ് വാഹന ദുരുപയോഗം ഇത്രയധികം കൂടാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. സർക്കാർ വാഹനം  ഉപയാഗിക്കുന്ന  മിക്ക ഉദ്യോഗസ്ഥരും വീട്ടിൽ നിന്നും ഓഫീസിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാനായി  സർക്കാർ വാഹനം ഉപയോഗിക്കുന്നുണ്ട്.
വകുപ്പുമേധാവികൾക്കും സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്കും മാത്രമാണ് ഇത്തരത്തിൽ താമസസ്ഥലത്തു നിന്നും ഓഫീസിലെത്താൻ സർക്കാർ വാഹനമുപയോഗിക്കാൻ അനുമതിയുള്ളത്.

എന്നാൽ,
മിക്ക ഓഫീസർമാരുടെയും സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ലോഗ് ബുക്കിൽ
ഔദ്യോഗിക ആവശ്യങ്ങൾ എഴുതി കൃത്രിമം കാണിച്ചാണ് ഇങ്ങനെ സ്വകാര്യ ആവശ്യങ്ങൾക്ക് ഓടുന്നത്.

പലർക്കും പ്രിയം
വാടക വാഹനങ്ങൾ

ഓഫീസിലുള്ള സർക്കാർ വാഹനം കേടായെന്ന് പറഞ്ഞ് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് വാഹനം എടുക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് വാഹനം എടുക്കുന്നതിലാണ് മിക്ക ഓഫീസ് മേധാവികൾക്കും താൽപ്പര്യം. സ്വകാര്യ ആവശ്യങ്ങൾക്കായി ആവശ്യാനുസരണം ഉപയോഗിക്കുന്നതിനാണ് ഇത്തരത്തിൽ വാടക വാഹനങ്ങളോട് പല ഓഫീസ് മേധാവികൾക്കും ഇത്രയധികം  താൽപ്പര്യമെന്നും ആക്ഷേപമുണ്ട്. 

നിയമവും ചട്ടവുമനുസരിച്ച് മഞ്ഞ നമ്പർ പ്ലേറ്റുള്ള ടൂറിസ്റ്റ് ടാക്സി വാഹനങ്ങളാണ് സർക്കാർ – പൊതുമേഖലാ ഓഫീസുകളിൽ വാടകയ്ക്ക്  എടുക്കേണ്ടത്. ഈ നിബന്ധനകളെല്ലാം   കാറ്റിൽപറത്തി മിക്ക ഓഫീസുകളിലും വെള്ള നമ്പർ പ്ലേറ്റുള്ള ഇഷ്ടക്കാരുടെ സ്വകാര്യ വാഹനങ്ങളാണ് വാടകയ്ക്കെടുക്കുന്നത്.  ഇതിലൂടെ നികുതിയിനത്തിൽ വൻതുകയാണ് സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്നത്.

ജില്ലാ – സംസ്ഥാന  ധനകാര്യ പരിശോധന വിഭാഗങ്ങൾ വാഹന ഉപയോഗം സംബന്ധിച്ച്‌ നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും കാര്യമായ പരിശോധന ഇക്കാര്യത്തിൽ ഇല്ലാത്തതും  വാഹനങ്ങളുടെ  ദുരുപയോഗത്തിന്  തുണയാകുന്നുണ്ട്.

യൂണിഫോം ധരിച്ചില്ലില്ലെങ്കിൽ
അലവൻസില്ല; വാങ്ങിയത് പലിശ സഹിതം തിരിച്ചടയ്ക്കണം.

കോട്ടയം: അലവൻസ് കൈപ്പറ്റിയ ശേഷം യൂണിഫോം ധരിക്കാത്ത ഗ്രാമവികസന വകുപ്പിലെ ജീവനക്കാരിൽ  നിന്നും സർക്കാർ അനുവദിച്ച തുക 12 ശതമാനം പലിശയുൾപ്പെടെ തിരിച്ചുപിടിക്കാൻ നിർദ്ദേശം. ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ബ്ലോക്ക് ഓഫിസ്, ദാരിദ്ര ലഘുകരണ വിഭാഗം, എ.ഡി.സി ജനറൽ, എ.ഡി.സി. പെർഫോമൻസ് ഓഡിറ്റ്, സംസ്ഥാനതല ഓഫീസുകൾ  തുടങ്ങിയവയിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള യൂണിഫോം അലവൻസ് കൈപറ്റുന്ന ജീവനക്കാർക്ക്    ഉത്തരവ് ബാധകമാകും.

2017 ലെ സർക്കാരിന്റെ ധനവകുപ്പ്  സർക്കുലർ പ്രകാരം യൂണിഫോം അലവൻസ് കൈപ്പറ്റുന്ന മുഴുവൻ ജീവനക്കാരും നിർബന്ധമായി ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കണം. ധരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് അലവൻസ് ആയി അനുവദിച്ച തുക 12 ശതമാനം പലിശ ഉൾപ്പെടെ തിരിച്ചു പിടിക്കണം.

2017 മെയ് 23 ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഗ്രാമവികസന വകുപ്പിൽ നിന്നും കഴിഞ്ഞ ദിവസം നിർദ്ദേശമിറങ്ങിയത്. കറുത്ത പാന്റും വെള്ള ഷർട്ടുമാണ് ഡ്രൈവർമാരുടെ യൂണിഫോം.

സർക്കാർ സർക്കുലറനുസരിച്ച് ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് ജീവനക്കാർ സാക്ഷ്യപത്രം സമർപ്പിക്കണം. സർക്കാർ വാഹനം അനുവദിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഉത്തരവു പ്രകാരമുള്ള കാര്യങ്ങൾ പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കണം. സർക്കാരിൻ്റെ വിവിധ വകുപ്പുകൾക്ക് കീഴിലായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ യൂണിഫോം അലവൻസിനായി പണം കൈപ്പറ്റിയ ശേഷം ജോലി സമയത്ത് ഇവ ധരിക്കാതെ എത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് 2017ൽ ധനകാര്യ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ, നാലു വർഷമായിട്ടും ഈ ഉത്തരവ് ഒരു വകുപ്പിലും പൂർണമായും നടപ്പാക്കിയില്ല.

Hot Topics

Related Articles