തിരുവനന്തപുരം : സുരക്ഷ ആവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരാണ് ഹര്‍ജി നല്‍കിയത്.സെനറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഭീഷണി നേരിടുന്നുവെന്നും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ തടഞ്ഞെന്നും സമാന സാഹചര്യമുണ്ടാകാന്‍ ഇടയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയാണ് സെനറ്റ് യോഗം ചേരുന്നത്. വിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നല്‍കുന്നത് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.