ശ്രീനാരായണ ഗുരു ഉയർത്തിയ വിശ്വസാഹോദര്യത്തിന്റെ കാഹളം ഉച്ചത്തിൽ മുഴങ്ങിയ സ്ഥലമാണ് വൈക്കമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

വൈക്കം: ശ്രീനാരായണ ഗുരുദേവൻ ഉയർത്തിയ വിശ്വസാഹോദര്യത്തിന്റെ കാഹളം ഉച്ചത്തിൽ മുഴങ്ങിയ സ്ഥലമാണ് വൈക്കമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ശിവഗിരി മഠത്തിന്റേയും ഗുരുധർമ്മ പ്രചരണ സഭയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷപരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രബുദ്ധ തിരുവിതാംകൂറിന്റെ മഹത്തരമായ വിപ്ലവമായിരുന്നു വൈക്കം സത്യഗ്രഹം. സാംസ്കാരിക കേരളത്തിന്റെ തിരുനെറ്റിയിലെ തിലകക്കുറിയായി അത് മാറി. കേരളത്തിലെ ജാതിവ്യവസ്ഥിതിക്കെതിരെ സധൈര്യം പോരാടിയ ശ്രീനാരായണഗുരുവിന്റെ പ്രചോദനമുൾക്കൊണ്ട് ടി.കെ.മാധവൻ മഹാത്മാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അയിത്തോച്ചാടന സന്ദേശത്തിന്റെ വിത്തുപാകാൻ ഇടയാക്കി. ജാതിമത ഭേദമില്ലാതെ മനുഷ്യൻ സോദരത്വേന ജീവിക്കണമെന്ന ഗുരു സന്ദേശം പ്രാവർത്തികമാക്കിയ സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം സത്യഗ്രഹത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്ന പലതും വർത്തമാനകാലത്ത് സംഭവിക്കുന്നത് തിരിച്ചറിയണമെന്നും സമൂഹം ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും സമ്മേളനത്തിൽ സ്വാഗതം പറഞ്ഞ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായിരുന്നു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി.

ചലച്ചിത്ര നടൻ ദേവൻ വൈക്കം സത്യഗ്രഹം ഒരു വിശദീകരണം എന്ന ലഘുലേഖ പ്രകാശനം ചെയ്തു. ശിവഗിരി മതപാഠശാല കനകജൂബിലി സ്മാരക ഗ്രന്ഥമായ ഗുരുദർശനം -1 എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ശുഭാംഗാനന്ദ സി.കെ.ആശ എം.എൽ.എ യ്ക്ക് നൽകി നിർവഹിച്ചു. ടി.കെ.മാധവന്റെ ചെറുമകൾ ഡോ.വിജയ നായരെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, കൗൺസിലർ ആർ.സന്തോഷ്, രേണുക രതീഷ്, ജി.ഡി.പി.എസ് രജിസ്ട്രാർ അഡ്വ.പി. എം. മധു, ​ഭാരവാഹികളായ അഡ്വ.വി.കെ.മുഹമ്മദ്, വി.കെ.ബിജു, പുത്തൂർ ശോഭനൻ, പി.സതീശൻ അത്തിക്കാട്ട്, എൻ.കെ.ബൈജു, കെ.ആർ.സുരേഷ് കുമാർ, അഡ്വ.ഇളങ്കോ എന്നിവർ പ്രസംഗിച്ചു. സ്വാമി വിശാലാനന്ദ, സ്വാമി അസ്പർശാനന്ദ, സ്വാമി ജ്ഞാന തീർത്ഥ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ദേവചൈതന്യ, ടി.വി.രാജേന്ദ്രൻ, ബാബുരാജ് വട്ടോടിൽ, ചന്ദ്രൻ പുളിങ്കുന്ന്, മനോബി മനോഹരൻ, എം.ഡി.സലിം, എം.ബി.രാജൻ, കെ.എൻ.മോഹൻദാസ്, രഘു പുൽക്കയത്ത്, രാജേഷ് സഹദേവൻ എന്നിവർ സന്നിഹിതരായിരുന്നു. ജി.ഡി.പി.എസ് കേന്ദ്ര എക്സി.അംഗം പി.കമലാസനൻ നന്ദി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ ടി.കെ.മാധവൻ സ്‌ക്വയറിലും പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ സ്മാരകത്തിലും പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും തുടർന്ന് വിളംബര യാത്രയും നടന്നു.

Hot Topics

Related Articles