കോട്ടയം : 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമെത്തി. കണ്ണൂർ കപ്പടിക്കുന്നത് 23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്. 1998 ലാണ് ഒടുവിൽ കിരീടം നേടിയത്. 1960, 1997 വർഷങ്ങളിലും കണ്ണൂർ ജേതാക്കളായിരുന്നു. 2000ത്തിൽ എറണാകുളം – കണ്ണൂർ ജില്ലകൾ കിരീടം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗം സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ബിഎസ്എസ് ഗുരുകുലം എച്ച് എസ് എസ് ആലത്തൂരാണ് ഒന്നാം സ്ഥാനത്ത്. 244 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 64 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്. ഹയർ സെക്കന്ററി വിഭാഗം സ്കൂളുകളിലും മുന്നിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ തന്നെയാണ്. 143 പോയിന്റുമായാണ് ഹയർ സെക്കന്ററി വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടിയത്. എൻഎസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്.