ചതിയ്ക്ക് തിരിച്ചടി; പതിയിരുന്ന് പ്രതികാരം തീർത്ത് കോൺഗ്രസ്; പാതിവഴിയിൽ കൂട് വിട്ട കേരള കോൺഗ്രസിനെ ഫ്രാൻസിസ് ജോർജിനെ മുന്നിൽ നിർത്തി വീഴ്ത്തി കോൺഗ്രസ്: കോട്ടയത്ത് കേരള കോൺഗ്രസ് തോറ്റത് ഇങ്ങനെ

കോട്ടയം: കേരള കോൺഗ്രസിന്റെ ചതിയ്ക്ക് പ്രതികാരം ചെയ്യാൻ തയ്യാറായി കാത്തിരിക്കുകയായിരുന്നു കോൺഗ്രസ്. ഇക്കുറി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ ചതിയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ഉറപ്പിച്ചാണ് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങിയത് തന്നെ. ഫ്രാൻസിസ് ജോർജിനെ മുൻ നിർത്തി രംഗത്തിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ കയ്യും മെയ്യും മറന്ന് പോരാടിയാണ് തോമസ് ചാഴികാടനെ അട്ടിമറിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പ്രവർത്തകർ തോമസ് ചാഴികാടനെ വിജയിപ്പിച്ചത്. ഇതിനു പിന്നാലെ കേരള കോൺഗ്രസ് എം മുന്നണി വിട്ടതോടെ തോമസ് ചാഴികാടൻ എൽഡിഎഫ് മുന്നണിയുടെ ഭാഗമായി മാറുകയായിരുന്നു. ഇതിനെതിരെ ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കുകയായിരുന്നു യുഡിഎഫ് പ്രവർത്തകർ.

Advertisements

കേരള കോൺഗ്രസ് എമ്മിനെതിരെ നിയമസഭയിൽ പോരാട്ടി നോക്കിയെങ്കിലും കോട്ടയത്ത് പാലായിൽ മാത്രമാണ് കോൺഗ്രസുകാർക്ക് തിരിച്ചടി നൽകാനായത്. എന്നാൽ, ഇക്കുറി സംസ്ഥാനത്ത് ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച കേരള കോൺഗ്രസ് എം അതിവേഗം പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നിൽ എത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ കേരള കോൺഗ്രസ് എമ്മിനെതിരെ തങ്ങളുടെ ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചടി നൽകുമെന്നും കോൺഗ്രസ് പ്രവർത്തകർ തീരുമാനിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ മറ്റൊരു മണ്ഡലത്തിലും എത്താതിരുന്ന രാഹുൽ ഗാന്ധി കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എത്തിയത് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരുന്നു. എൻ.ഡി.എ മുന്നണി പ്രചാരണ സമിതി അംഗമായ ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥിയ്ക്ക് എതിരെ രാഹുൽ ഗാന്ധി എത്തിയത് ചർച്ചയാക്കാനാണ് യുഡിഎഫ് ക്യാമ്പും എൽഡിഎഫും ക്യാമ്പും ഒരു പോലെ ശ്രമിച്ചത്. എന്നാൽ, ഇതിനെയെല്ലാം നിഷ്പ്രഭമാകുന്നതായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതികാരം. ഇതാണ് ഇക്കുറി യുഡിഎഫ് ക്യാമ്പിൽ വിജയവും എൽഡിഎഫ് ക്യാമ്പിൽ പരാജയവും സമ്മാനിച്ചത്.

Hot Topics

Related Articles