ജല വിതരണ രംഗം നവീകരിക്കണം : രാജേഷ് വാളിപ്ലാക്കൽ 

പാലാ: നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ നവീകരിക്കേണ്ടതുണ്ടന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അഭിപ്രായപ്പെട്ടു. ജലദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജൽ ജീവൻ മിഷൻ നിർവ്വഹണ ഏജൻസികളുടെ കൂട്ടായ്മയായ ഐ.എസ്.എ. പ്ലാറ്റ്ഫോമിന്റെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളത്തിൽ പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ജല അതോറിറ്റിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ്കുട്ടപ്പൻ , ജലനിധി ഡയറക്ടർ ( ടെക്നിക്കൽ) റ്റി.കെ. മണി, വാട്ടർ അതോറിറ്റി അസി എക്സി .എഞ്ചിനീയർ അസീ എം.ലൂക്കോസ്, പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ , അന്ത്യോദയ ഡയറക്ടർ പീറ്റർ തെറ്റയിൽ, പി.കെ. കുമാരൻ, ജയ്സൺ ആലപ്പാട്ട്, ജിജിൻ വിശ്വൻ, എം.ജെ. വർക്കി തുടങ്ങിയവർ പ്രസംഗിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂതനസാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള സോഫ്റ്റ്‌ വയർ ആപ്ളിക്കേഷനും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടുത്തിയുള്ള സെമിനാറിന് മലപ്പുറം വർക്ക് മേറ്റ് സോഷ്യൽ സർവ്വീസ് ഡവലപ്മെന്റ് സൊസൈറ്റിയിലെ ജാൻസി ആന്റോ , മുഹമ്മദ് ഹഫാസ് എന്നിവർ നേതൃത്വം കൊടുത്തു.

Hot Topics

Related Articles