ഒളിമ്പ്യന്‍ ശ്രീജേഷിന് ഖേല്‍രത്‌ന; നീരജ് ചോപ്രയും മിതാലി രാജും ഉള്‍പ്പെടെ പന്ത്രണ്ട് താരങ്ങള്‍ക്ക് പുരസ്‌കാര നേട്ടം; ശ്രീജേഷ് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന നേടുന്ന മൂന്നാമത്തെ മലയാളി

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിലെ പ്രകടനത്തിലൂടെ ഹോക്കിയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്് ഉള്‍പ്പെടെയുള്ള 12 കായിക താരങ്ങള്‍ക്ക് ഈ വര്‍ഷചത്തെ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം. ശ്രീജേഷിന് പുറമേ നീരജ് ചോപ്ര, രവി കുമാര്‍, ലവ്ലിന ബോര്‍ഗോഹൈന്‍, മിതാലി രാജ്, സുനില്‍ ഛേത്രി, മന്‍പ്രീത് സിംഗ് പാരാലിമ്പിക്സ് താരം ആവണി ലേഖ്ര, സുമിത് ആന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍ എന്നിവര്‍ക്കും ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം ലഭിക്കും. നവംബര്‍ 13 ന് ന്യൂഡല്‍ഹിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.2020 ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമാണ് പി ആര്‍ ശ്രീജേഷ്.

Advertisements

മലയാളികളായ അത്ലറ്റിക്സ് പരിശീലകരായ ടി പി ഔസേപ്പിനും രാധാകൃഷ്ണന്‍ നായര്‍ക്കും ദ്രോണാചാര്യ അവാര്‍ഡും ലഭിക്കും. അത്ലറ്റിക് താരം അര്‍പീന്ദര്‍ സിംഗ്, ബോക്സിംഗ് താരം സിമ്രാന്‍ജിത്കൗര്‍, ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍, ഫെന്‍സിംഗ് താരം ഭവാനി ദേവി, ഹോക്കി താരങ്ങളായ മോനിക, വന്ദനാ കതാരിയ, കബടി താരം സന്ദീപ് നര്‍വാള്‍, ഹിമാനി ഉത്തം പരാബ്, അഭിഷേക് വര്‍മ്മ, അങ്കിത റെയ്ന, ദീപക് പൂനിയ, ദില്‍പ്രീത് സിംഗ്, ഹര്‍മ്മന്‍ പ്രീത് സിംഗ് രൂപീന്ദര്‍ പാല്‍ സിംഗ്, സുരേന്ദര്‍ കുമാര്‍ തുടങ്ങി 35ഓളം താരങ്ങള്‍ക്ക് ആര്‍ജുനാ അവാര്‍ഡ് ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോക്യോയില്‍ ഇന്ത്യന്‍ ടീം ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ഖേല്‍ രത്ന അവാര്‍ഡ് മുന്‍ ഇന്ത്യന്‍ ഇതിഹാസ ഹോക്കി താരം ധ്യാന്‍ചന്ദിന്റെ പേരിലേക്ക് മാറ്റുന്നതായി പ്രധാനമന്ത്രി അറിയിക്കുയായിരുന്നു.

ഖേല്‍ര്തന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ശ്രീജേഷിന് മുന്‍പ് കെ എം ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് ഖേല്‍ രത്‌ന നേടിയ മലയാളി താരങ്ങള്‍.ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ ഒരു മെഡല്‍ നേടിയപ്പോള്‍ അതില്‍ നിര്‍ണായകമായത് ഇന്ത്യയുടെ ഗോള്‍മുഖം കാത്ത ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ഗോള്‍പോസ്റ്റിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ ശ്രീജേഷ് വെങ്കല മെഡല്‍ പോരാട്ടത്തിലടക്കം എതിര്‍ ടീമുകളുടെ നിര്‍ണായക ഷോട്ടുകള്‍ തടുത്തിട്ടിരുന്നു.

Hot Topics

Related Articles