വീണ്ടും വിജയം; ജംഷഡ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്; വിജയം എതിരില്ലാത്ത ഒരു ഗോളിന്

ജംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണ്ണായക മത്സരത്തിൽ ജംഷഡ് പൂരിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് കുതിപ്പ് തുടരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ജംഷഡ് പൂരിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് ജംഷഡ് പൂരിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു കയറിയത്. 17 ആം മിനിറ്റിൽ അഡ്രിയാൻ ലൂണ നൽകിയ ക്രോസിൽ നിന്നും ദിമിത്രി ഡിമാന്റോക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്.

പിന്നീട് ഗോൾ മടക്കാൻ ജംഷഡ്പൂർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പാറ പോലെ ഉറച്ചു നിൽക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം. ഇതോടെ ടൂർണമെന്റിൽ അഞ്ചു വിജയങ്ങളും മൂന്നു തോൽവിയുമായി 15 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി ബ്ലാസ്‌റ്റേഴ്‌സ്. ഇതോടെ നോക്കൗട്ട് സാധ്യതകളും ബ്ലാസ്‌റ്റേഴ്‌സ് നിലനിർത്തി.

Hot Topics

Related Articles