കോട്ടയം : കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ നാലാമത് സംസ്ഥാന കലോത്സവത്തിനു മുന്നോടിയായിട്ടുള്ള ജില്ലാ കലോത്സവം കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് ആർട്ടിസ്റ്റ് സുജാതൻ നെടുമുടി വേണു സ്മാരക വേദിയിൽ ( നാട്ടകം പോളിടെക്നിക്ക് കോളജ് ആഡിറ്റോറിയം) ഉത്ഘാടനം ചെയ്തു. കെ.ജി.ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്. ആർ. മോഹനചന്ദ്രൻ ആർട്ടിസ്റ്റ് സുജാതനെ ആദരിച്ചു. കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നൽകി. ജില്ലാ പ്രസിഡന്റ് ആർ. അർജ്ജുനൻ പിള്ള അധ്യക്ഷനായി. കെ.ജി ഒ .എ. സാംസ്കാരിക വേദി, സംഗ്രാമ ചെയർമാൻ ഒ. ആർ. പ്രതീപ് കുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ് സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ . പ്രവീൺ, മുഹമ്മദ് ഷെരീഫ് ജില്ലാ ട്രഷറർ സംഘാടക സമിതി കൺവീനർ ജില്ലാ വൈസ് പ്രസിഡന്റ് കെ.റ്റി.സാജുമോൻ കൃതജ്ഞത രേഖപ്പെടുത്തി.
സമാപന സമ്മേളനം കോട്ടയം മുൻ സിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ ഉത്ഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. ഏരിയ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 42 കെ.ജി.ഒ.എ. അംഗങ്ങളായ കലാകാരന്മാരും കലാകാരികളുമാണ് 19 ഇനങ്ങളിലായി മാറ്റ് ഉരച്ചത്. ചങ്ങനാശ്ശേരി ഏരിയ ഏറ്റവും കൂടുതൽ പോയന്റ് നേടി ഓവറോൾ ചാമ്പ്യനായി. ചങ്ങനാശ്ശേരി ഏരിയയിൽ നിന്നുള്ള ഡോ. ആരതി ഗോപിനാഥും വി.കെ. സുനിൽ കുമാറും ജില്ലാ കലോത്സവ കലാതിലകവും കലാ പ്രതിഭയുമായി. ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയവർ ഡിസംബർ 11, 12 തീയതി കളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംസ്ഥാന കലോത്സവത്തിൽ മാറ്റുരക്കും.