പനാജി: സിനിമ മേഖലയില്‍ ആദ്യകാലത്ത് നേരിട്ട മോശം അനുഭവത്തോട് എങ്ങനെ പ്രതികരിച്ചുവെന്ന് വ്യക്തമാക്കി നടി ഖുശ്ബു സുന്ദര്‍. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമയിലെ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് തന്റെ അനുഭവം നടി വെളിപ്പെടുത്തിയത്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചോദിച്ചപ്പോള്‍ ഖുശ്ബുവിന്റെ മറുപടി ഇങ്ങനെയായിരുന്നു “സിനിമയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ വെല്ലുവിളികള്‍ നേരിടുന്നു. ഷെയർ ഓട്ടോയിലോ ലോക്കല്‍ ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു.
അത് സിനിമാ മേഖലയില്‍ മാത്രമല്ല എല്ലായിടത്തും ഉണ്ട്. എന്നാല്‍ ആരെങ്കിലും അവരോട് മോശമായി പെരുമാറുന്നുവെന്ന് തോന്നുമ്പോഴെല്ലാം അതിനോട് പ്രതികരിക്കാന്‍ ഞാൻ സ്ത്രീകളോട് ആവശ്യപ്പെടുന്നു.
അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ കരിയറിനെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ചിന്തിക്കരുത്” ഖുശ്ബു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്നാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്തെ അനുഭവം നടി വെളിപ്പെടുത്തിയത്.
“ഒരിക്കല്‍ ഒരു നായകൻ എന്നോട് ചോദിച്ചു, ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ? ഞാൻ ഉടനെ എന്റെ ചെരിപ്പ് ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു, നിങ്ങള്‍ക്ക് ഇവിടെ അടി വേണോ, അല്ല പരസ്യമായി യൂണിറ്റിന് മുന്നില്‍ അടി വേണോ എന്ന്? ഞാൻ ഒരു പുതുമുഖമാണെന്ന് അപ്പോള്‍ ഞാൻ ചിന്തിച്ചില്ല, എന്റെ കരിയറിന് എന്ത് സംഭവിക്കും? എന്തിനേക്കാളും എന്റെ അഭിമാനം എനിക്ക് പ്രധാനമാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങള്‍ സ്വയം ബഹുമാനിക്കണം, അപ്പോള്‍ മാത്രമേ മറ്റൊരാള്‍ നിങ്ങളെ ബഹുമാനിക്കുകയുള്ളൂ” ഖുശ്ബു പറഞ്ഞു.