ജയ്‌സാൽമേറിനെ സാക്ഷിയാക്കി അവർ ഒന്നായി ;ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാൽമേറിലുള്ള സൂര്യഗർഗ് പാലസിൽ നടന്ന വിവാഹച്ചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. വിവാഹത്തിന്റെ ചിത്രങ്ങൾ കിയാര തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടു.

Advertisements

ഷാഹിദ് കപൂർ, കരൺ ജോഹർ, ജൂഹി ചൗള തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2020ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. ‘ഗോവിന്ദ നാം മേര’ ആണ് കിയാര ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്ത പ്രോജക്ട്. നെറ്റ്ഫ്‌ലിക്‌സ് റിലീസായ മിഷൻ മജ്‌നു ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം യോദ്ധയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

Hot Topics

Related Articles