കിടങ്ങൂരിൽ അധ്യാപകനെ തടഞ്ഞു നിർത്തി പണം തട്ടിയെടുത്ത കേസ്: പ്രധാന പ്രതി പിടിയിൽ; പിടിയിലായത് നിരവധി തട്ടിപ്പ് കേസിലെ പ്രതി

കിടങ്ങൂർ: കിടങ്ങൂരിൽ പട്ടാപകൽ പ്രായമായ അധ്യാപകനെ വഴിയിൽ തടഞ്ഞ് നിർത്തി 2.75 ലക്ഷം രൂപാ പിടിച്ചു പറിച്ച കേസിൽ പിടികിട്ടാനുണ്ടായിരുന്ന സൂത്രധാരൻ ‘നേരുകാരൻ’ എന്നറിയപ്പെട്ടിരുന്ന കിടങ്ങൂർ മൂഴിക്കൽ ജയ്മോൻ കിടങ്ങൂർ സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ മാസം 16 ന് നടന്ന സംഭവത്തിൽ 2 പ്രതികളെ കിടങ്ങൂർ പൊലീസ് 24 മണിക്കുറിനകം പിടികൂടിയതറിഞ്ഞ് നല്ലൊരു ഭാഗം പണവുമായി മുഴിക്കൽ ജോമോൻ മുങ്ങുകയായിരുന്നു.

Advertisements

വീട്ടുകാരുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞു വന്നെങ്കിലും നിവൃത്തിയില്ലാതെ കീഴടങ്ങാൻ നിർബന്ധിതനായി. പണം, മിഷ്യൻ വാളും, സ്വർണ്ണവും ഒക്കെ വാങ്ങാൻ ചിലവഴിച്ചതായി ആണ് വിവരം. ജോമോനാണ് കവർച്ചയ്ക്ക് പദ്ധതി ഇട്ടതെന്നും, പണം വാഗ്ദാനം ചെയ്ത് തങ്ങളെ കൂടെ കൂട്ടുകയായിരുന്നു എന്നും പിടിയിലായ പ്രതികൾ 2 പേരും പൊലീസിനോട് സമ്മതിച്ചിരുന്നു. ജയ്മോൻ നാട്ടുകാരിൽ പലരെയും വിവിധ തട്ടിപ്പുകൾ നടത്തി വഞ്ചിച്ചതായും പോലീസ് പറയുന്നു.

Hot Topics

Related Articles