കോട്ടയം കിടങ്ങൂരിൽ ബൈക്ക് മോഷണം:തമിഴ്നാട് സ്വദേശി   അറസ്റ്റിൽ

കോട്ടയം :  കിടങ്ങൂർ ക്ഷേത്രത്തിനു സമീപത്തുള്ള നിർമ്മാണ സ്ഥാപനത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  തമിഴ്നാട് പവൻ താർ ഭാരതീദാസൻ നഗർ രാധാപുരം വേൽ മകൻ കുമാർ.വി (25) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വർഷം നവംബർ 30 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ജെ.സി.ബി ഓപ്പറേറ്ററായി ഇയാൾ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനഉടമയുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞത്. ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഉടമകളിൽ നിന്നും നമ്പർ വാങ്ങി ഉപയോഗിക്കുകയാണ് ഇയാളുടെ രീതി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് അല്പ ദിവസങ്ങളിൽ മാത്രം ജോലി ചെയ്ത് അവിടെ നിന്ന് കടന്നു കളയുകയാണ് ഇയാളുടെ പതിവെന്നും പോലീസ് പറഞ്ഞു. ഇയാളെ  കണ്ടെത്തുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ കണ്ണൂരിൽ നിന്നും സാഹസികമായി പിടികൂടുകയുമായിരുന്നു. 

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു കെ. ആർ, എസ്.ഐ കുര്യൻ മാത്യു, കെ, എ.എസ്.ഐ മാരായ വിനയരാജ് സി.ആർ, മഹേഷ് കൃഷ്ണൻ, സി.പി.ഓ സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles