കിടങ്ങൂർ : ജോസഫ് ഗ്രൂപ്പിന് ഇത് മധുര പ്രതികാരം .അതായത് ഒരു വർഷവും ഒരുമാസവും മുമ്പ് ജില്ലയിലെ തന്നെ രാമപുരം പഞ്ചായത്തിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് ജോസഫ് ഗ്രൂപ്പിന് രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെട്ടത്.യു ഡി എഫിലെ ധാരണ പ്രകാരം ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് ലഭിക്കേണ്ടിയിരുന്ന പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടപ്പെട്ടത്.
പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട ദിവസം കോൺഗ്രസിലെ ഷൈനി സന്തോഷിനെ കൂറുമാറ്റി കേരളാ കോൺഗ്രസ് എമ്മിൽ ചേർത്താണ് അന്ന് ജോസഫ് ഗ്രൂപ്പിന് പണി കൊടുത്തത്.എന്നാൽ ഈ ഷൈനി സന്തോഷായിരുന്നു ആദ്യ രണ്ടര വർഷവും പ്രസിഡണ്ട്; അതിനു ജോസഫ് ഗ്രൂപ്പ് പിന്തുണ നേടുകയും ചെയ്തിരുന്നു.വോട്ടെടുപ്പ് ദിവസം വന്നു ഹാളിൽ കയറിയപ്പോഴാണ് എൽ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥി താനാണ് എന്ന് ഷൈനി സന്തോഷ് വെളിപ്പെടുത്തിയത്.അന്ന് ജോസഫ് ഗ്രൂപ്പും ,യു ഡി എഫും പകച്ചു പോയെങ്കിലും.ജോസഫ് ഗ്രൂപ്പിന്റെ നിയുക്ത സ്ഥാനാർഥി ലിസമ്മ മത്തച്ചൻ അക്ഷോഭ്യയായി നിലകൊണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് കിടങ്ങൂരിലെ ഫലം വന്നപ്പോൾ ലിസമ്മ മത്തച്ചനും;വൈസ് പ്രസിഡണ്ട് ആകേണ്ടിയിരുന്ന കോൺഗ്രസിലെ കെ കെ ശാന്താറാമും രാമപുരത്തിരുന്നു കുറെയേറെ ചിരിച്ചു.പണ്ടൊക്കെ ദൈവം പിന്നെ പിന്നെയായിരുന്നു ഇപ്പോൾ കൂടെകൂടെയാ.ചട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് രാമപുരത്തെ ജോസഫ് ഗ്രൂപ്പുകാർ ഇപ്പോൾ പറയുന്നത്.കിടങ്ങൂരിലെ തോമസ് മാളിയേക്കൽ പ്രസിഡണ്ട് ആയപ്പോൾ തോമസിനേക്കാൾ ഏറെ സന്തോഷിക്കുന്നത് രാമപുരത്തെ ലിസമ്മ മത്തച്ചനാണ്.ഒരു മധുര പ്രതികാരം അങ്ങനെ പൂവണിഞ്ഞു.
ഇപ്പോൾ ബിജെപി യുമായി കൂട്ടുകൂടി എന്ന് പറയുമ്പോൾ കാലാ കാലങ്ങളിലായി ബിജെപിയുമായി കൂട്ടുകൂടി മത്സരിച്ചതും ഭരിച്ചതും ഒക്കെ കെ എം മാണിയും ,ഇപ്പോൾ ജോസ് കെ മാണിയുമൊക്കെ തന്നെയാണെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ പ്രതികരണം.ബേപ്പൂരിൽ മാധവൻ കുട്ടിയെന്ന ബിജെപി കാരനും;വടകരയിൽ രത്നസിംഗ് എന്ന ബിജെപി കാരനും വോട്ടു ചെയ്തവരല്ലേ ഇപ്പോൾ വീമ്പിളക്കുന്ന എന്ന് ജോസഫ് ഗ്രൂപ്പുകാർ ചോദിക്കുന്നു. രാമപുരത്തും,കരൂരും ഒക്കെ തരാതരം പോലെ പഞ്ചായത്തിലും .ബാങ്കിലുമൊക്കെ ബിജെപി യുമായി കൂട്ട് കൂടിയിരുന്നവർ ഇപ്പോൾ സിപിഎം ന്റെ മടിയിൽ കയറിയിരുന്നു ബിജെപി വിരുദ്ധത പറയുന്നത്.