കിങ്ങേ മടങ്ങുക മാപ്പ്..! ഈ സാലയും കപ്പില്ലാതെ ആർ.സി.ബി മടങ്ങി; ഹൈദരാബാദിനെ നേരിടാൻ രാജസ്ഥാൻ രണ്ടാം എലിമിനേറ്ററിന്

അഹമ്മദാബാദ്: കിങ്ങേ മടങ്ങുക മാപ്പ്..! ഈ സാലയും കപ്പില്ലാതെ ആർസിബിയുടെ മടക്കം. രാജസ്ഥാനോട് തോറ്റത് നാലു വിക്കറ്റിന്. രണ്ടാം എലിമിനേറ്ററിൽ രാജസ്ഥാൻ ഹൈദരാബാദിനെ നേരിടും.
സ്‌കോർ
ബാംഗ്ലൂർ – 172-8
രാജസ്ഥാൻ – 174-6

Advertisements

നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ആർസിബി നേടിയത്.വിരാട് കോലി, രജത് പാട്ടിദാർ , മഹിപാൽ ലോംറോർ എന്നിവരാണ് ആർസിബി ഇന്നിംഗ്സിന് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേർന്ന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 37 റൺസാണ് ചേർത്തത്. 17 റൺസെടുത്ത നായകൻ ഫാഫിന്റെ വിക്കറ്റാണ് ആർസിബിക്ക് ആദ്യം നഷ്ടമായത്. താരത്തെ ട്രെന്റ് ബോൾട്ട് റോവ്മാൻ പവലിന്റെ കൈയിലെത്തിക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ കാമറൂൺ ഗ്രീനും കോലിക്ക് പിന്തുണ നൽകിയതോടെ പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലായിരുന്നു ആർസിബി. ഐപിഎൽ ചരിത്രത്തിൽ 8,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും ഇതിനിടെ സ്വന്തമാക്കി. പിന്നാലെ 34 റൺസുമായി കോലി മടങ്ങി. ചഹലിനാണ് വിക്കറ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച ഗ്രീൻ- രജത് -പാട്ടിദാർ സഖ്യമാണ് കരുതലോടെ ഇന്നിംഗ്സ് ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 41 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഗ്രീനിനെ(27) പുറത്താക്കി അശ്വിൻ ആർസിബിയെ സമർദ്ദത്തിലാക്കി. അഞ്ചാമനായി ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെല്ലും(0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഉടനെ പാട്ടിദാറും 34 റൺസുമായി മടങ്ങിയതോടെ ആർസിബി പതറി. ക്രീസിൽ നിലയുറപ്പിച്ച മഹിപാൽ ലോംറോർ(32) ദിനേശ് കാർത്തിക്(11) കൂട്ടുകെട്ടാണ് ആർസിബിയെ 150 കടത്താൻ സഹായിച്ചത്. ഇരുവരും ചേർന്ന് 32 റൺസാണ് ഇന്നിംഗ്സിലേക്ക് സംഭാവന ചെയ്തത്. ആവേശ് ഖാനാണ് ഇരുവരുടെയും നിർണായക വിക്കറ്റ് സ്വന്തമാക്കിയത്. കരൺ ശർമ്മ(5)യാണ് പുറത്തായ മറ്റൊരു താരം. സ്വപ്നിൽ സിംഗ്(9) പുറത്താകാതെ നിന്നു. രാജസ്ഥാനായി മൂന്ന് വിക്കറ്റുമായി ആവേശ് ഖാൻ തിളങ്ങി. രവിചന്ദ്രൻ അശ്വിൻ രണ്ടും, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ്മ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംങിന് ഇറങ്ങിയ രാജസ്ഥാൻ ഓപ്പണർമാർ കരുതിത്തന്നെയാണ് കളിച്ചത്. മെല്ലെത്തുടങ്ങാനായിരുന്നു ഇരുവരുടെയും തീരുമാനം. കാർഡ്‌മോറും (20) ജയ്‌സ്വാളും (45) ചേർന്ന് പതിയെ ഇന്നിംങ്‌സ് കെട്ടിപ്പൊക്കി. സ്‌കോർ 46 ൽ നില്‌ക്കെ ലോക്കി ഫെർഗുൻസൺ കാഡ്‌മോറിനെ മടക്കി. ഒരു വശത്ത് സഞ്ജുവിനെ സാക്ഷി നിർത്തി ആക്രമണത്തിലേയ്ക്കു തിരിയാൻ ജയ്‌സ്വാൾ ശ്രമിച്ചെങ്കിലും കണക്കൻ പലപ്പോഴും ലഭിച്ചില്ല. ഒടുവിൽ ഗ്രീനിന്റെ പന്തിൽ സ്‌കൂപ്പിന് ശ്രമിച്ച് ജയ്‌സ്വാൾ പുറത്താകുമ്പോൾ സ്‌കോറിംങും മെല്ലെമുന്നോട്ട് പോകുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ സ്‌കോർ ഉയർത്താൻ ശ്രമിച്ച് ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിനെ കരൺ ശർമ്മയുടെ പന്തിൽ ദിനേശ് കാർത്തിക് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. പിന്നാലെ എത്തിയ പരാഗും, ജുവറലും ചേർന്ന് കളി രാജസ്ഥാന്റെ കയ്യിലെത്തിച്ചു എന്ന് കരുതിയിരിക്കെ വിക്കറ്റിനിടയിൽ ബാറ്റർമാർക്കുണ്ടായ ആശയക്കുഴപ്പം കോഹ്ലി മുതലെടുത്തതോടെ ജുവറൽ (8) റണ്ണൗട്ടായി. ബൗണ്ടറി ലൈനിൽ നിന്നും കോഹ്ലി എറിഞ്ഞ ത്രോ കൃത്യമായി ബൗളർ സ്റ്റമ്പ് തെറിപ്പിച്ചപ്പോൾ ജുവറൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രീസിന് പുറത്തായിരുന്നു. പിന്നീട്, ഒരു വശത്ത് ഉറച്ചു നിന്ന് പരാഗും (36), ഹിറ്റ്‌മെയറും വീണ്ടും ആർആറിന് വിജയ പ്രതീക്ഷ നൽകി. എന്നാൽ, പരാഗിനെ ക്ലീൻ ബൗൾഡ് ആക്കി സിറാജ് ആർസിബിയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. 17 ആം ഓവറിന്റെ അവസാന പന്തിൽ സിറാജ് വീണ്ടും ആഞ്ഞടിച്ചു. സിറാജിനെ പറത്തി കളിപിടിക്കാനുള്ള ഹിറ്റ്‌മെയറിന്റെ ശ്രമം പിഴച്ചു. ഡുപ്ലിസിന് ക്യാച്ച് നൽകി ഹിറ്റ്‌മെയർ മടങ്ങി. 14 പന്തിൽ നിന്നും 26 റണ്ണായിരുന്നു ഹിറ്റ്‌മെയറിന്റെ സമ്പാദ്യം. എന്നാൽ, ഒരു വശത്ത് പറപോലെ ഉറച്ചു നിന്ന റോമൻ പവൻ 18 ആം ഓവറിൽ കളി തീർത്തു. എട്ട് പന്തിൽ 16 റണ്ണടിച്ചാണ് പവൽ രാജസ്ഥാനെ പവറിൽ രണ്ടാം എലിമിനേറ്ററിലേയ്ക്കു പിടിച്ച് നടത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.