കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമണ സമയത്ത് ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. തൊഴിലാളികള്‍ ഉപയോഗിച്ചത് എം ഡി എം എ എന്ന മാരക ലഹരി വസ്തുവാണോ എന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. തൊഴിലാളികളുടെ ക്യാമ്പില്‍ നിന്ന് നേരത്തെ ലഹരി വസ്തുവായ എല്‍ എസ് ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അക്രമമുണ്ടായ ക്യാമ്പില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ ഉണ്ട്. ഇതിനിടെ കിഴക്കമ്പലത്ത് പോലീസ് വാഹനം കത്തിച്ചതിലും പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. സാധാരണ വസ്തുക്കള്‍ ഉപയോഗിച്ചല്ല വാഹനം കത്തിച്ചതെന്നാണ് നിഗമനം. കത്തിക്കാന്‍ മറ്റ് വസ്തുക്കളോ രാസപഥാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.പ്രതികള്‍ക്കെതിരെ വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ സി ഐ യുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പരാതിയിലാണ് എഫ് ഐ ആര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 50 പേരുടെ അറസ്റ്റായിരുന്നു സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് 156 പേരും അറസ്റ്റിലായതായി പോലീസ് അറിയിക്കുകയായിരുന്നു. ആദ്യം അറസ്റ്റിലായ 50 പ്രതികള്‍ക്കെതിരെ രണ്ട് എഫ് ഐ ആറിലായി 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. . വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തില്‍ സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിലിയിരുത്തിയിരിക്കുന്നത്. പോലീസിന് പുറമെ തൊഴില്‍ വകുപ്പും ആക്രമണം സംബന്ധിച്ച അന്വേണം നടത്തുന്നുണ്ട്. സംഘര്‍ഡഷം ഗൗരവമായി പരിശോധിക്കാനൊരുങ്ങുകയാണ് കേന്ദ്ര എജന്‍സികളും. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.