കൊച്ചി : കെ.ജെ.യു സ്ഥാപകനും മുൻ സംസ്ഥാന പ്രസിഡന്റും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റും ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫ് മായ ജി പ്രഭാകരൻ പാലക്കാട് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രാത്രി ഒമ്പത് മണിയോടെ പാലക്കാട് ഒലവക്കോട് വച്ചായിരുന്നു അപകടം. ഞായറാഴ്ച തിരുവനന്തപുരം കഴക്കൂട്ടo അൽസിറാജ് റസിഡൻസിയിൽ നടക്കുന്ന കെ ജെ യു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് സ്കൂട്ടറിൽ വരവേ ലോറി ഇടിക്കുകയായിരുന്നു.
Advertisements