പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയുടെ രൂപീകരണത്തിൽ അഹോരാത്രം പരിശ്രമിച്ച മുൻ എം എൽ എ കെ കെ നായരുടെ പത്താം ചരമവാർഷികഅനുസ്മരണവും,പുഷ്പാർച്ചനയും നടത്തി . ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജു എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ആധുനിക കെ കെ നായർ സ്റ്റേഡിയം പത്തനംതിട്ടയിൽ മൂന്നുമാസത്തിനുള്ളിൽ പണി ആരംഭിക്കുവാൻ ഉള്ള നടപടിയിൽ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഉദ്ഘാടന വേളയിൽ അദ്ദേഹം അറിയിച്ചു. റോബിൻ വിളവിനാൽ, തങ്കച്ചൻ പി ജോസഫ്, സുധീർ താഴെ വെട്ടിപ്പുറം, അനിൽ അയത്തിൽ, ഡാനി ജോൺ സെൽവൻ, കുഞ്ഞുമോൻ പി ബി, ദിലീപ് കുമാർ, കായികതാരങ്ങൾ എന്നിവർ പുഷ്പാർച്ചന നടത്തി.