കെഎഎസ് നേടിയ ഗ്രാമവികസനവകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമോദനം, യാത്രയയപ്പ്

തിരുവനന്തപുരം: കെഎഎസ് നേടിയ ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അനുമോദനവും യാത്രയയപ്പും നൽകും. ഡിസംബർ 20 തിങ്കളാഴ്ച പകൽ മൂന്നിന് നന്തൻകോട് സ്വരാജ്ഭവനിൽ
നടക്കുന്ന ചടങ്ങ് മന്ത്രി
എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ ഡി.ബാലമുരളി അധ്യക്ഷത വഹിക്കും.

Advertisements

ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണർമാരായ
സനോബ് എസ്.,
സിജു തോമസ്,
അസി.ഡവലപ്മെന്റ് കമ്മീഷണർമാരായ
ഇ.റ്റി.രാകേഷ്,
സൂര്യ എസ്.ഗോപിനാഥ്,
ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരായ
വിഷ്ണു ആർ. പുത്തൻപുരയ്ക്കൽ,
അഷറഫ് പെരുമ്പള്ളി,
എം. അബ്ദുൽ സലാം എന്നിവർക്കാണ് ഗ്രാമവികസന വകുപ്പിൽ നിന്നും കെഎഎസ് നിയമനം ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ കേരള സർവകലാശാലയിൽ നിന്നും ബയോ ഇൻഫർമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണറും പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പു മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുമായ പി.കെ.അനൂപിനെയും ആദരിക്കും.

Hot Topics

Related Articles