ന്യൂസ് ഡെസ്ക് : ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ കളിയ്ക്കില്ല. വിശാഖപട്ടണം, രാജ്കോട്ട് മത്സരങ്ങള്‍ താരത്തിന് പരിക്ക് കാരണം നഷ്ടമായെങ്കിലും റാഞ്ചിയില്‍ തിരികെ എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി നേടാത്തതാണ് താരത്തിന് തിരിച്ചടിയായത്.ഫെബ്രുവരി 12ന് ബിസിസിഐ പത്രക്കുറിപ്പില്‍ താരത്തിന് 90 ശതമാനം മാച്ച് ഫിറ്റ്നെസ്സ് ലഭിച്ചുവെന്നും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പുരോഗതി പ്രാപിച്ച് വരികയാണെന്നുമായിരുന്നു അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ബോര്‍ഡ് ഈ വിഷയത്തില്‍ പുതുക്കിയ വിവരം പുറത്ത് വിടുകയായിരുന്നു. ഇതോടെ രാഹുലിന് പകരം സ്ക്വാഡിലേക്ക് എത്തിയ ദേവ്ദത്ത് പടിക്കല്‍ ടീമിനൊപ്പം തുടരുമെന്ന് ഉറപ്പായി.
ജസ്പ്രീത് ബുംറയ്ക്ക് റാഞ്ചി ടെസ്റ്റില്‍ നിന്ന് വിശ്രമം നല്കുവാന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.