കോട്ടയം : കോട്ടയം തിരുനക്കരയിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം പൊതു ദർശനത്തിന് വയ്ക്കുന്ന വേദിയിൽ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി ആക്രോശിച്ച് റിപ്പോർട്ടർ ടി.വി എഡിറ്റർ സുജയ പാർവതി. നീ പോടാ, നിന്റെ പണി നോക്കടാ എന്ന് വിളിച്ച് 24 ന്യൂസിന്റെ റിപ്പോർട്ടറോടാണ് സുജയ വൈകാരികമായി പ്രതികരിക്കുകയും , തട്ടിക്കയറുകയും ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും , ജില്ല കോൺഗ്രസ് കമ്മിറ്റി നേതാക്കളും നോക്കി നിൽക്കെയാണ് സുജയ പാർവതി മാധ്യമ പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയത്.
തിരുനക്കര മൈതാനത്ത് എൽ ഇ ഡി വാളിൽ റിപ്പോർട്ടർ ടി വി യുടെ യു ട്യൂബ് ചാനൽ വച്ചിരുന്നു. പണം നൽകിയാണ് ഈ യു ട്യൂബ് ചാനൽ പ്രവർത്തിപ്പിച്ചത് എന്ന വാദം ഉയർന്നതോടെ സംഘാടകർ ഇടപെട്ട് ഈ യു ട്യൂബ് പ്രദർശിപ്പിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുജയ പാർവതി അടക്കമുള്ള റിപ്പോർട്ടർ ടിവിയുടെ സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന് , വീണ്ടും എൽ ഇ ഡി വാളിൽ റിപ്പോർട്ടർ ടി.വി പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ മറ്റ് മാധ്യമ പ്രവർത്തകർ എതിർത്തതോടെയാണ് തർക്കം തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിപ്പോർട്ടർ ചാനൽ പ്രദർശനം നിർത്തിയത് 24 ചാനൽ എംഡി ശ്രീകണ്ഠൻ നായരുടെ ചൊറിച്ചിലിനെ തുടർന്നാണ് എന്ന് ആരോപിച്ച സുജയ പാർവതി , മറ്റ് മാധ്യമ പ്രവർത്തകരും പൊതുപ്രവർത്തകരും നോക്കി നിൽക്കെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു മാധ്യമപ്രവർത്തകയ്ക്ക് ചേരാത്ത രീതിയിൽ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ സുജയ പെരുമാറിയത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പൊതു സ്ഥലത്ത് സാധാരണക്കാരായ ആളുകൾ പോലും പെരുമാറാത്ത രീതിയിലാണ് സുജയുടെ പെരുമാറ്റമെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവർ കുറ്റപ്പെടുത്തി. സാധാരണക്കാരായ മാധ്യമപ്രവർത്തകർക്ക് പോലും വിമർശനം ഏൽക്കുന്ന രീതിയിലായിരുന്നു സുജയുടെ പെരുമാറ്റം. ഇത് കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയത്.