കോട്ടയം : താഴത്തങ്ങാടിയിൽ വള്ളം കളിയുടെ ഫിനിഷിങ് പോയിന്റിലെ പാലത്തിൽ നിന്ന് മീനച്ചിലാറ്റിൽ ചാടിയ യുവാവിനെ കരയ്ക്ക് കയറ്റി. നാട്ടുകാർ നോക്കി നിൽക്കെയാണ് യുവാവ് ആറ്റിൽ ചാടിയത്. പ്രദേശവാസിയായ ഒരാൾ ഇടപെട്ടാണ് യുവാവിനെ അനുനയിപ്പിച്ച് കരയ്ക്ക് കയറ്റിയത്. ഓട്ടോറിക്ഷ ഡ്രൈവറുമായുണ്ടായ തർക്കത്തെ തുടർന്ന് നാട്ടുകാർക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷമാണ് ഇയാൾ ആറ്റിൽ ചാടിയത്. സംഭവം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇയാൾ അറ്റിൽ ചാടിയ ശേഷം വെള്ളത്തിൽ നീന്തി നടക്കുകയാണ്. അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി വെള്ളത്തിൽ ഇറങ്ങി. എന്നാൽ , ഇയാൾ കരയ്ക്കു കയറാൻ തയ്യാറായില്ല. തുടർന്ന് പ്രദേശവാസിയായ ഒരാൾ ചേർന്ന് ഇയാളെ അണിയിപ്പിച്ച കരയ്ക്കു കയറ്റുകയായിരുന്നു.