കോട്ടയം : നാട് കാത്തിരിക്കുകയാണ് ഉമ്മൻ ചാണ്ടി എന്ന പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ . പുലർച്ചെ നാല് മണി മുതൽ പ്രിയ നേതാവ് ഉമ്മൻചാണ്ടിയെ കാണാൻ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടി നിൽക്കുന്നത്. ഡി സി സി ഓഫിസിന് മുന്നിൽ പൊതു ദർശനത്തിനായി ഇരുപത് മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച് അവസാനമായി പ്രിയ നേതാവിനെ ആദരിക്കാനായി കൂട്ടം ചേർന്ന് നിൽക്കുകയാണ് ജനം. രാഷ്ട്രീയ വ്യത്യാസമില്ലാതെ വികാരഭരിതമായ നിറകണ്ണുകളോടെയാണ് ജനക്കൂട്ടം ഉമ്മൻചാണ്ടിക്കായി കാത്തുനിൽക്കുന്നത്. പുലർച്ചെ നാലു മണിക്ക് എത്തിയ ഈ ജനക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അമ്മമാരും സഹോദരിമാരും പ്രായമായവരും ഉണ്ട്. ഇവർക്കെല്ലാം ഒറ്റ വികാരം മാത്രം ഉമ്മൻചാണ്ടി.