വൈക്കം: പാലത്തിന് പൈലിംഗ് നടത്തുന്നതിനിടയിൽ വൈദ്യുതപോസ്റ്റിന് സമീപത്തു നിന്നു തിളച്ച വെള്ളം പുറത്തേക്കു വന്നത് പരിഭ്രാന്തി പരത്തി. മറവൻതുരുത്ത് – ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു മുവാറ്റുപുഴയാറിനു കുറുകെ നിർമ്മിക്കുന്ന മൂലേക്കടവ് പാലത്തിന്റെ പൈലിംഗിനിടയിലാണ് ഇന്നലെ വൈകുന്നേരം ആറോടെ തിളച്ച വെള്ളം പുറത്തേക്കു വന്നതു കണ്ടത്.നിരന്തരം പൈലിംഗ് നടത്തുമ്പോൾ ഭൂമിക്കടിയിൽ ഉണ്ടാകുന്ന താപം ദുർബലമായ സ്ഥലത്തുകൂടി പുറത്തു വരുന്നതു കൊണ്ടാണ് വെള്ളം തിളച്ചുമറിയുന്നതായി കാണുന്നതെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജിസ്റ്റ് അറിയിച്ചതോടെയാണ് ജനത്തിന്റെ ആശങ്ക അകന്നത്.
Advertisements