കോട്ടയം : പിണറായി വിജയനും സി പി എമ്മും സ്വന്തം താല്പര്യങ്ങൾക്കും ബന്ധുജനങ്ങൾക്കും വേണ്ടി കേരളം മുടിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കോട്ടയം സബ് ട്രഷറി ക്കു മുൻപിൽ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്. അസോസിയേഷൻ (കെഎസ്എസ് പിഎ) സംഘടിപ്പിച്ച സത്യാഗ്രഹത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെൻഷൻകാർക്കു മുടങ്ങിയ ആനുകൂല്യങ്ങൾ നൽകാത്ത മുഖ്യമന്ത്രി ചിന്താ ജെറോമിന് ശമ്പളം കൂട്ടി കൊടുത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.തോമസ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം, പി.കെ.മണി ലാൽ, മുഹമ്മദ് അൻസാരി, ഹരി ലാൽ, എം.എം.പ്രസാദ്, എം.എ. അബ്ദുൽ ലത്തീഫ്, അൻസാരി ബാപ്പു എന്നിവർ പ്രസംഗിച്ചു.