തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക്. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി കുടുംബ സമേതം വോട്ട് ചെയ്യാനെത്തി.മുക്കാട്ടുകര സെന്റ് ജോർജ് എല്‍ പി സ്‌കൂളിലാണ് സുരേഷ് ഗോപി, ഭാര്യ രാധിക, ഭാര്യാ മാതാവ് ഇന്ദിര, മക്കളായ ഗോകുല്‍, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നത്. ബി ജെ പി പ്രവർത്തകരും സുരേഷ് ഗോപിക്കൊപ്പമുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകും. എല്‍ ഡി എഫ് സ്ഥാനാർത്ഥി സുനില്‍ കുമാറും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.
പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് വോട്ട് ചെയ്യാനെത്തി. തിരുവനന്തപുരത്താണ് അദ്ദേഹത്തിന് വോട്ട്. വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍ വോട്ട് ചെയ്യാനായി പാലക്കാടെത്തി. ‘ഇത് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്നാണെന്നാണ് വോട്ട് ചെയ്യാനായി വരുന്ന ഓരോ മലയാളിയും ചിന്തിക്കേണ്ടത്.’ -ഷാഫി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം വടകരയിലേക്ക് പോകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കോഴിക്കോട് മണ്ഡലത്തിലെ ബൂത്ത് നമ്ബർ ഒന്നില്‍ വോട്ടിംഗ് മെഷീന് തകരാറ് സംഭവിച്ചു. കൂടാതെ പത്തനംതിട്ടയിലെ 22ാം ബൂത്തില്‍ വിവിപാറ്റ് മെഷീൻ പ്രവർത്തുക്കുന്നില്ല. വടകര വിലങ്ങാട് രണ്ട് ബൂത്തുകളില്‍ യന്ത്ര തകരാറ് മൂലം മോക്ക് പോളിംഗ് മുടങ്ങി. പല പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ആണ്.