കോട്ടയം : കോട്ടയം നഗര മധ്യത്തിൽ സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച സംഭവത്തിൽ രക്ഷകനായത് ഡ്രൈവർ. തീ ആളിപ്പടരാതെ , സമയോചിതമായ ഇടപെടൽ നടത്തിയ ലോറി ഡ്രൈവർ കൂരോപ്പട സ്വദേശി കെ.ജെ ജോമോൻ നടത്തിയ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.
വെള്ളിയാഴ്ച 12.30 ഓടെയായിരുന്നു അപകടം. അയ്മനത്ത് നിന്നും പാരഗൺ കമ്പനിലെ ലോഡുമായി പരുത്തുംപാറയിലേയ്ക്ക് ഇറങ്ങിയതായിരുന്നു ലോറി. ഈ സമയം ലോറിയുടെ ക്യാബിൻ ഭാഗത്ത് നിന്ന് തീയും പുകയും ഉയർന്നു. ഇതോടെ സംശയം തോന്നിയ ഡ്രൈവർ ജോമോൻ , ലോറി സി എം എസ് കോളജ് റോഡ് ഭാഗത്തേയ്ക്ക് ഒതുക്കി. പ്രധാന റോഡിൽ വാഹനം ഇട്ടിരുന്നെങ്കിൽ അപകട സാധ്യതയ്ക്കും, തീ ആളിപ്പടരാനും , ഗതാഗതക്കുരുക്കിനും ഉള്ള സാധ്യത ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോറി പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങിയ ജോമോൻ സമീപത്തെ കടയിൽ നിന്നും തീ അണയ്ക്കുന്നതിനുള്ള ഉപകരണവുമായി ജോമോൻ ഓടിയെത്തി. ഇത് കണ്ട് ഇവിടെ കൂടി നിന്ന നാട്ടുകാരും ജോമോൻ ഒപ്പം കൂടി. ബക്കറ്റിൽ വെള്ളം തളിച്ച് തീ കെടുത്താൻ ഇവരും ജോമോനെ സഹായിച്ചു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ അഗ്നിരക്ഷാ സേനാ സംഘത്തെ വിവരമറിയിച്ചു. അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.