കടുത്തുരുത്തി: കേരള എൻജിഒ യൂണിയൻ കോട്ടയം ജില്ലാ വജ്ര ജൂബിലി സമ്മേളനം കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം എൻ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതം ആശംസിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ എസ് അനിൽകുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് & വർക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത് എന്നിവർ അഭിവാദ്യം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയൽ ടി തെക്കേടം കൃതജ്ഞത രേഖപ്പെടുത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ സന്നിഹിതനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിൽ എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് സുശീല സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാവിലെ 9-ന് പ്രസിഡന്റ് എം എൻ അനിൽകുമാർ പതാക ഉയര്‍ത്തി ആരംഭിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ പ്രവര്‍ത്തന റിപ്പോർട്ടും ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് രേഖ കെ എസ് (വൈക്കം), ആൻസ് മരിയ ജോസഫ് (മീനച്ചിൽ), ജയമോൾ കെ എസ് (കാഞ്ഞിരപ്പള്ളി), പി ആർ റെജിമോൻ (ചങ്ങനാശ്ശേരി), ചിന്തു റ്റി കുട്ടപ്പൻ (പാമ്പാടി), മനോഹർ കെ കെ (ആർപ്പൂക്കര- ഏറ്റുമാനൂർ), സിന്ധു എം എൽ (ടൗൺ), അനുജറാണി ആർ എസ് (സിവിൽ സ്റ്റേഷൻ ) എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി നൽകി.
സമ്മേളനം പുതിയ ഭാരവാഹികളായി എം എൻ അനില്‍കുമാര്‍ (ജില്ലാ പ്രസിഡന്റ്), കെ ആർ അനിൽകുമാർ (ജില്ലാ സെക്രട്ടറി), സന്തോഷ് കെ കുമാർ (ജില്ലാ ട്രഷറര്‍), അനൂപ് എസ്, ഷീന ബി നായര്‍ (വൈസ് പ്രസിഡന്റുമാര്‍), ജോയല്‍ ടി തെക്കേടം, വി സി അജിത് (ജോയിന്റ് സെക്രട്ടറിമാര്‍), വി കെ വിപിനന്, വി സി അജിത്, സി ബി ഗീത, കെ ഡി സലിംകുമാര്‍, എം എഥൽ, വി സാബു, ലക്ഷ്മി മോഹൻ എം, വി വി വിമല്‍കുമാര്‍, സജിമോൻ തോമസ്, സിയാദ് ഇ എസ്, ജി സന്തോഷ് കുമാർ (ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ) സുദീപ് എസ്, ഷാവോ സിയാങ്, രാജേഷ് കുമാർ പി പി, കെ ജി അഭിലാഷ്, സി വി ശ്യാമളാദേവി, ബിലാൽ കെ റാം, കെ കെ പ്രദീപ്, മനേഷ് ജോൺ, എസ് രാജി, സരിത ദാസ്, കെ ടി അഭിലാഷ്, സുനിൽ കുമാർ പി എം, ബീന എം കെ, ജോമോൻ കെ ജെ, എം ജി ജെയ്മോൻ, ശ്രീകാന്ത് പി കെ, പ്രജിത പി പി, കൃഷ്ണദാസ് വി വി, അലക്സ് പി പാപ്പച്ചൻ, ഷൈനിമോൾ പി കെ, ഷീജമോൾ ടി എസ്, പ്രമോദ് എം ആർ, പ്രദീപ് പി നായർ, രതീഷ് ആർ എസ്, രാജേഷ് എ ബി, ലീന പി കുര്യൻ (ജില്ലാകമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ആര് സാജൻ മറുപടി നല്‍കും. തുടര്‍ന്ന് നടക്കുന്ന സുഹൃദ് സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആര് രഘുനാഥൻ ഉദ്ഘാടനം ചെയ്യും.