കോട്ടയം : കാലവർഷ കെടുതിയിൽ കോട്ടയം ജില്ലയിൽ ഒരു മരണം. കോട്ടയം അയ്മനത്ത് ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പ (73) നാണ് മരിച്ചത്. കന്നുകാലിക്ക് തീറ്റ നൽകാനായി പോകുമ്പോൾ വീടിന് തൊട്ടടുത്ത്, അഞ്ചടിയിലധികം താഴ്ച്ചയുള്ള വെള്ളക്കെട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
Advertisements
ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ ഭാനുവിൻ്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ശാന്തമ്മയാണ് ഭാര്യ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകൾ അഖില മോൾ, മരുമകൻ സുനിൽ കെ. എസ്