കൊച്ചി: ഒന്നര വർഷമായി കോവിഡിന്റെ സാഹചര്യത്തിൽ പൂട്ടിക്കിടക്കുന്ന പൊതു വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലയിലെ പതിനാലു മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ ശുചീകരണം നടത്തി.
ശുചീകരണ പ്രവർത്തനങ്ങൾ വിവിധ ജനപ്രതിനിധികൾ ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർതനത്തോടൊപ്പം വിദ്യാലയങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ആവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവയും കൈമാറി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, കെ.ജി.ഒ.എ.സംസ്ഥാന വൈ:പ്രസിഡന്റ് ടി.എൻ.മിനി,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ്.ടി.എ.സംസ്ഥാന വൈ:പ്രസിഡന്റ് കെ.വി.ബെന്നി, എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി സന്തോഷ് ടി.വർഗ്ഗീസ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ , പ്രസിസന്റ് ഏലിയാസ് മാത്യു, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ. അൻവർ, പ്രസിഡന്റ് കെ.എസ്.ഷാനിൽ,സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു, കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം പി.ഡി.സാജൻ എന്നിവർ നേതൃത്വം നൽകി.