കൊച്ചി നഗരത്തിൽ ഹോണിനും ഓവർടേക്കിംങിനും കർശന നിയന്ത്രണം; സ്വകാര്യ ബസുകളും ഭാരവാഹനങ്ങളും ഓവർടേക്ക് ചെയ്യരുത്, ഹോൺ മുഴക്കരുത്; പൊലീസ് നിർദേശം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

കൊച്ചി: കൊച്ചി നഗരമധ്യത്തിൽ ഇനി ഹോൺമുഴക്കി അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തു പായാമെന്നു വാഹനങ്ങൾ കരുതേണ്ട. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരപരിധിയിൽ ബസ്സുകളും ഭാരവാഹനങ്ങളും ഓവർടേക്ക് ചെയ്യുന്നതും ഹോൺ മുഴക്കി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതുമാണ് പൊലീസ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു അറിയിച്ചു. നഗരപരിധിയിലുള്ള പ്രധാന റോഡുകളുടെ അടുത്തുള്ള കോടതികൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവയുടെ നൂറു മീറ്റർ ചുറ്റളവിൽ ഹോൺ മുഴക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങൾ സൈലന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

കോടതികൾ, ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് നൂറു മീറ്റർ പരിധിയിലുള്ള നിരത്തുകളിൽ സ്റ്റേജ് ക്യാരിയറുകൾ, ഓട്ടോറിക്ഷകൾ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റിതര വാഹനങ്ങൾ എന്നിവ അപകടം തടയാനല്ലാതെ ഹോൺ മുഴക്കുവാൻ പാടുളളതല്ല. സ്വകാര്യ ബസ്സുകളും ഓട്ടോറിക്ഷകളും നിരത്തുകളിൽ ഇടതുവശം ചേർന്ന് മാത്രം സഞ്ചരിക്കണം. സ്വകാര്യ ബസ്സുകളും ഓട്ടോറിക്ഷകളും തമ്മിൽ തമ്മിലോ മറ്റ് സ്വകാര്യ വാഹനങ്ങളെയോ ഓവർടേക്ക് ചെയ്യുവാൻ പാടില്ല. നിർദിഷ്ട വേഗതയിൽ കൂടുതൽ ഈ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളതല്ലെന്നും കമീഷണർ ഉത്തരവിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.