മിന്നലടിയ്ക്കും വേഗമല്ല, സൌന്ദര്യവും സൌകര്യവും : ആദ്യ വാട്ടർ മെട്രോ മിഴിതുറക്കുമ്പോൾ കാണുന്നതെന്തെല്ലാം ; അറിയാം കൊച്ചിയിലെ വാട്ടർമെട്രോയെ 

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ നിരക്കുകള്‍ പ്രഖ്യാപിച്ചു. 20 രൂപയാണ് വാട്ടര്‍ മെട്രോ കുറഞ്ഞ ചാര്‍ജ്. 40 രൂപയാണ് കൂടിയ നിരക്ക്. പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാവും. മെട്രോയില്‍ 26 മുതല്‍ ജനങ്ങള്‍ക്കു യാത്ര ചെയ്യാം. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിട്ടുള്ളത്.

Advertisements

ഹൈക്കോടതി വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്. വൈറ്റില-കാക്കനാട് റൂട്ടില്‍ ഏപ്രില്‍ 17 ന് സര്‍വ്വീസ് ആരംഭിക്കും. പ്രാരംഭ ഘട്ടത്തില്‍ രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ സര്‍വീസ് ഉണ്ടാവും. നഗരത്തോടു ചേര്‍ന്നുകിടക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂര്‍ത്തിയാകുമ്ബോള്‍ 76 കിലോമീറ്റര്‍ റൂട്ടില്‍ 38 ടെര്‍മിനലുകളും 78 ബോട്ടുകളുമുണ്ടാകും. നൂറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എട്ട ബോട്ടുകളാണ് നിലവില്‍ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

ടെര്‍മിനലുകളില്‍ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നും ഒറ്റത്തവണ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളും വിവിധ യാത്രാ പാസുകളും ലഭിക്കും. ഇത് കൂടാതെ കൊച്ചി മെട്രോ റെയിലില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചും കൊച്ചി വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യൂ ആര്‍ ഉപയോഗിച്ചും യാത്ര ചെയ്യാം.

ഭിന്നശേഷി സൗഹൃദമായ ടെര്‍മിനലുകളും ബോട്ടുകളുമാണ് കൊച്ചി വാട്ടര്‍മെട്രോയുടെ പ്രധാന പ്രത്യേകത. ശീതീകരിച്ച ബോട്ടുകള്‍, ജലസ്രോതസുകളെ മലിനമാക്കാത്ത ഇലക്‌ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍, വേലിയേറ്റ, വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ലോട്ടിംഗ് പോണ്ടൂണുകള്‍. യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാനുള്ള പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം ഉള്‍പ്പെടെ മെട്രോയുടെ സവിശേഷതയാണ്.

Hot Topics

Related Articles