കൊച്ചി : ആറാം വാര്‍ഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ യാത്രക്കാര്‍ക്കിതാ വാര്‍ഷിക സമ്മാനവുമായി എത്തിയിരിക്കുന്നു.കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ പതിനേഴിന് യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും.
30,40,50,60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്. സാധാരണ കൊച്ചി മെട്രോയില്‍ മിനിമം ചാര്‍ജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലാണ്. ജൂണ്‍ 17ന് മിനിമം ചാര്‍ജായ പത്ത് രൂപ നിരക്ക് തുടരും.