കൊച്ചി : ഞാറയ്ക്കല്‍ നായരമ്പലത്ത് പൊള്ളലേറ്റു മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു. അതുല്‍ (18) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. അതുലിന്റെ അമ്മ നായരമ്പലം സ്വദേശിനി സിന്ധു(38) ഇന്നലെ മരിച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിന്റെ ആരോഗ്യനില തീര്‍ത്തും വഷളാകുകയായിരുന്നു. പ്ലസ് ടു പാസായ അതുല്‍ ജോലിക്കായി ശ്രമിച്ചുവരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ , നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍ രംഗത്ത് എത്തി. അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് പരാതി അവഗണിക്കുകയാണുണ്ടായതെന്നും സിന്ധുവിന്റെ അമ്മ ആരോപിച്ചു.
സിന്ധു പരാതി നല്‍കിയതിനു ശേഷവും യുവാവ് ശല്യപ്പെടുത്തിയിരുന്നു. സിന്ധുവിനെയും മകനെയും കൊലപ്പെടുത്തുമെന്ന് അയല്‍വാസി ഭീഷണിമുഴക്കിയിരുന്നു. ഇരുവര്‍ക്കും ജീവന് നഷ്ടമായത് പൊലീസിന്റെ അനാസ്ഥമൂലമാണെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു.