കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് താഴേയ്ക്ക് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക് .തലച്ചോറിലും നടുവിനും ചതവുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ശ്വാസകോശത്തിനും പരുക്കുണ്ട്.അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല.തുടർചികിൽസയിൽ തീരുമാനം 24 മണിക്കൂർനിരീക്ഷണത്തിനുശേഷമെന്നുംഡോക്ടർമാർ മാധ്യമങ്ങളോടു പറഞ്ഞു.സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനാനെത്തിയപ്പോഴായിരുന്നു അപകടം. 20 അടി മുകളിൽനിന്നായിരുന്നു വീഴ്ച.കോൺഗ്രസ് നേതാക്കൾ, മന്ത്രി സജി ചെറിയാൻ, കലക്‌ടർ തുടങ്ങിയവർ ആശുപ്രതിയിലെത്തി. എംഎൽഎ വീണ വി.ഐപി. ഗാലറിയിൽ ബാരിക്കേഡ് ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിരുന്നില്ല . സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡിസിപികെ.എസ്.സുദർശൻ അറിയിച്ചു.