കൊച്ചി : ഫിലിപ്പീൻസ് ആർമി ഹെൽത്ത് സർവീസസിലെ കൺസൾട്ടന്റും, ഫിലിപ്പീൻസിലെ സായുധ സേനയുടെ റിസർവ് ഫോഴ്‌സ് കേണലുമായ നഴ്‌സ് മരിയവിക്ടോറിയ ജുവാനെ 2024ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ്‌ജേതാവായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബെംഗളൂരുവിൽ നടന്ന പ്രൗഢ ഗംഭീരമായ അവാർഡ്ദാന ചടങ്ങിൽ 2 കോടി ഇന്ത്യൻ രൂപ സമ്മാനത്തുകയുള്ള അവാർഡ് ജേതാവിന് സമ്മാനിച്ചു. അവാർഡ് ജേതാവിനെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പ്രഖ്യാപിച്ചു. കർണാടക ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ദിനേശ്ഗുണ്ടു റാവു അവാർഡ് സമ്മാനിച്ചു. ബോളിവുഡ് നടി സൊനാലി ബിന്ദ്രെ, കർണാടകനിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ ഡെപ്യൂട്ടിമാനേജിങ്ങ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗവേണൻസ് ആന്റ്‌കോർപ്പറേറ്റ് അഫയേഴ്സ്, എക്‌സിക്യൂട്ടിവ് ഡയറക്ടറും, ഗ്രൂപ്പ് ഹെഡുമായ ടി.ജെ വിൽസൺഎന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലോകമെമ്പാടുമുള്ള രോഗികൾക്ക് നഴ്‌സുമാർ നൽകുന്ന അതുല്ല്യമായ സേവനങ്ങളെഅംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021-ലാണ് ആസ്റ്റർഡിഎം ഹെൽത്ത് കെയർ, ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ്് അവാർഡ്ആരംഭിച്ചത്. അവാർഡിന്റെ 2024ലെ പതിപ്പിൽ 202 രാജ്യങ്ങളിൽ നിന്നുള്ള 78,000 നഴ്‌സുമാർപങ്കെടുത്തിരുന്നു. 2023-ൽ ലഭിച്ച അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ 50% വളർച്ചയാണ് അപേക്ഷകളുടെ എണ്ണത്തിൽ ഈ വർഷം രേഖപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോംഗെബ്രിയേസസിന്റെ പ്രത്യേക വീഡിയോ സന്ദേശവും ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു. ഫൈനലിസ്റ്റുകളെ അഭിനന്ദിക്കുകയും, ആരോഗ്യപരിപാലനത്തിൽ നഴ്‌സുമാരുടെനിർണായക പങ്ക് എടുത്തുകാട്ടാനുള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ തുടർച്ചയായശ്രമങ്ങൾ ഈ സന്ദേശത്തിൽ പ്രശംസിക്കപ്പെടുകയും ചെയ്തു.
”ഫിലിപ്പീൻസിൽ നിന്നുള്ള ഒരു സൈനിക നഴ്‌സ് എന്ന നിലയിൽ, സേവനത്തോടുള്ളഅചഞ്ചലമായ പ്രതിബദ്ധതയാണ് തന്റെ ജീവിത യാത്രയ്ിലൂടെ നിർവചിക്കപ്പെടുന്നതെന്ന്അവാർഡ് നേട്ടത്തിനുശേഷം സംസാരിച്ച നഴ്‌സ് മരിയ വിക്ടോറിയ ജുവാൻ പറഞ്ഞു. യുദ്ധമേഖലകളിലും, ദുരന്തബാധിത പ്രദേശങ്ങളിലും, ആരോഗ്യ സേവന സൗകര്യങ്ങൾ കുറവുള്ളസമൂഹങ്ങളിലുമെല്ലാം മികച്ച മാറ്റം സൃഷ്ടിക്കാനാവുമെന്ന് ഈ യാത്ര വ്യക്തമാക്കുന്നു. ഈഅംഗീകാരം എന്റെ പ്രയത്‌നങ്ങളെ മാത്രമല്ല, ഞാൻ അഭിമാനപൂർവ്വം സേവിക്കുന്നസൈനികരുടെ ധൈര്യത്തെയും, അഭിമാനത്തെയും എന്നെ അനുദിനം പ്രചോദിപ്പിക്കുന്നഫിലിപ്പിനോ ജനതയുടെ സഹിഷ്ണുതയെയും പ്രതിഫലിപ്പിക്കുന്നതാണെന്നും ജൂവാൻവ്യക്തമാക്കി.
ഞാൻ പ്രതിനിധീകരിക്കുന്ന നഴ്‌സിങ്ങ് സമൂഹത്തിനാകെയുള്ള ആദരവ് കൂടിയാണിത്. സൈനിക-സിവിലിയൻ മേഖലകളിൽ പ്രവർത്തിക്കുന്നവർ തളരാത്ത നിസ്വാർത്ഥമായ, ധൈര്യത്തോടെ ജീവൻ രക്ഷിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനും സ്വന്തം ജീവൻ തന്നെപണയപ്പെടുത്തിയാണ് നിലകൊള്ളുന്നത്. ഈ ബഹുമതി ഏറ്റവും വെല്ലുവിളി നിറഞ്ഞസാഹചര്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരുടെ ത്യാഗത്തെ അംഗീകരിക്കുകയും ഞങ്ങളുടെകുലീനമായ തൊഴിലിന്റെ അതിരുകളില്ലാത്ത മികവും അർപ്പണബോധവുംഉയർത്തിക്കാട്ടുകയും ചെയ്യുന്നതാണെന്നും മരിയ വിക്ടോറിയ ജുവാൻ കൂട്ടിച്ചേർത്തു.
നിലവിൽ ഫിലിപ്പൈൻ ആർമി ഹെൽത്ത് സർവീസസിലെ കൺസൾട്ടന്റായ മരിയ വിക്ടോറിയജുവാൻ, ഫിലിപ്പീൻസ് ആർമിയുടെ ചീഫ് നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നു. ഫിലിപ്പീൻസിലെ സായുധ സേനയിൽ (എഎഫ്പി) ആദ്യത്തെ എയറോമെഡിക്കൽഇവാകുവേഷൻ സംവിധാനം ആരംഭിക്കുന്നതിന്റെ ഉത്തരവാദിത്തവും അവർക്കായിരുന്നു. പ്രത്യേകിച്ചും സംഘർഷ മേഖലകളിൽ അപകടത്തിൽപ്പെട്ടവരെ ദ്രുതഗതിയിൽ മാറ്റാനും, അപകടത്തിൽപ്പെട്ടവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിലൂടെയുള്ള അതിജീവനനിരക്ക് വർധിപ്പിക്കാനും സഹായിക്കുന്നു. 54 വയസ്സുള്ളപ്പോൾ, ഒരു ചീഫ് നഴ്‌സായി മുഴുവൻസമയവും ജോലി ചെയ്യുന്നതിനിടയിൽ അവർ 9 മാസത്തെ തീവ്രമായ എയറോമെഡിക്കൽഇവാക്യുവേഷൻ പരിശീലന പരിപാടിയിലും ചേർന്നു. മുന്നിൽ നിന്ന് നയിക്കാൻ പ്രാപ്തിയുള്ളഒരു നേതൃമുഖമെന്ന നിലയിൽ, പറക്കുന്നതിനും, ആഴത്തിലുള്ള നീന്തലിനുംഭയമുണ്ടായിരുന്ന മരിയ വിക്ടോറിയ ജുവാൻ, 200 മണിക്കൂർ എമർജൻസി ആംബുലൻസ്‌കണ്ടക്ഷൻ, 100 മണിക്കൂർ ക്ലിനിക്കൽ ഡ്യൂട്ടി, ഒരു-മൈൽ ഓഷ്യൻ നീന്തൽ, 3 ദിവസത്തെകാട്ടിലെ അതിജീവനം, ഹെലികോപ്റ്റർ അണ്ടർവാട്ടർ എസ്‌കേപ്പ്, ഫ്ലൈറ്റ് മെഡിക്കൽ റൺഎന്നിവ പൂർത്തിയാക്കി. മണ്ണൊലിപ്പും ജലമലിനീകരണവും ചെറുക്കുന്നതിന് വെറ്റിവർഗ്രാസ് സാങ്കേതികവിദ്യ സമന്വയിപ്പിച്ച് പരിസ്ഥിതി ആരോഗ്യ ഉദ്യമങ്ങൾക്കും മരിയതുടക്കമിട്ടു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് മരിയ, എൻഡുറൺ മെഗാ സ്വാബിംഗ്‌സെന്റർ ആരംഭിച്ചു. സൈനികരെ മെഡിക്കൽ സ്വാബ്ബർമാരായി പരിശീലിപ്പിക്കുകയുംആരോഗ്യ സംരക്ഷണ വിദഗ്ധരെ ഏകോപിപ്പിക്കുകയും ചെയ്തു. കേന്ദ്രം ഏകദേശം 500,000 ടെസ്റ്റുകൾ നടത്തി, ഇത് രാജ്യത്തിന്റെ മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിലെ മികച്ചഉദ്യമമായി മാറി.
മരിയ വിക്ടോറിയ ജുവാൻ, നഴ്‌സിങ്ങ് മികവിന്റെ ഏറ്റവും ഉയർന്ന നിലവാരത്തെപ്രതിനിധീകരിക്കുകയും ആഗോള ആരോഗ്യ സംരക്ഷണ സമൂഹത്തിനാകെ പ്രചോദനമായിപ്രവർത്തിക്കുകയും ചെയ്യുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻഡോ. ആസാദ് മൂപ്പൻ പറഞ്ഞു. നഴ്‌സുമാരാണ് ആരോഗ്യ സംരക്ഷണത്തിന്റെ നട്ടെല്ലെന്ന്ആസ്റ്റർ വിശ്വസിക്കുന്നു. അവർ കാരുണ്യത്തോടെ പരിചരണം നൽകുക മാത്രമല്ല, മുഴുവൻആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെയും വിജയകരമായ മുന്നേറ്റത്തിൽ മാതൃകാപരമായപങ്ക് വഹിക്കുകയും ചെയ്യുന്നു. പലപ്പോഴും അവഗണിക്കപ്പെടുന്ന ലോകമെമ്പാടുമുള്ളനഴ്‌സുമാരുടെ സേവനങ്ങളെ ആദരിക്കുന്ന വേദിയായി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽനഴ്‌സിങ്ങ് അവാർഡ്സ് മാറിയിരിക്കുന്നു. ഏറ്റവും മികച്ച 10 ഫൈനലിസ്റ്റുകൾക്കൊപ്പം, ഈവർഷം ഞങ്ങൾക്ക് ലഭിച്ച 78,000 അപേക്ഷകരും അവരുടെ രാജ്യങ്ങളിലെ രോഗികൾക്കുംനഴ്സിംഗ് സമൂഹത്തിനും മികച്ച സംഭാവനകൾ നൽകിയവരാണ്. ഈ ഹെൽത്ത് കെയർഹീറോകളുടെ അതുല്ല്യമായ പ്രവർത്തനങ്ങൾ തിരിച്ചറിയുന്നതിലും ആഘോഷിക്കുന്നതിനുംഅഭിമാനിക്കുന്നതായും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലീഷ മൂപ്പൻപറഞ്ഞു, ”നഴ്‌സുമാർ രോഗശാന്തിക്കായി സദാ സമയവും പ്രയതിനിക്കുന്ന നിശബ്ദപോരാളികളാണ്, രോഗികളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റമുണ്ടാക്കാൻ പലപ്പോഴുംഅശ്രാന്തമായി ആരവങ്ങളില്ലാതെ അവർ പ്രവർത്തിക്കുന്നു. ആസ്റ്റർ ഗാർഡിയൻസ്‌ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ്സിലൂടെ, നഴ്സുമാരുടെ ശ്രദ്ധേയമായ കഥകൾ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവർക്ക് അർഹമായ അംഗീകാരം നൽകുകയുംചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണ രംഗത്തെ പുതിയതലങ്ങളിലേക്ക് ഉയർത്തുകയും നമ്മെയെല്ലാം പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഗുണങ്ങളായധൈര്യം, വൈദഗ്ദ്ധ്യം, അനുകമ്പ എന്നിവയുടെ ഉജ്ജ്വലമായ ഉദാഹരണമാണ് ജേതാവായമരിയ വിക്ടോറിയ ജുവാന്റെ നഴ്സിങ്ങ് കരിയർ. അവരുടെ നേട്ടങ്ങൾആഘോഷിക്കുന്നതിലൂടെ, വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും നഴ്‌സുമാർനടത്തുന്ന സമാനതകളില്ലാത്ത സ്വാധീനത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും അലീഷ മൂപ്പൻവ്യക്തമാക്കി.
മറ്റ് 9 ഫൈനലിസ്റ്റുകളായ, കെനിയയിൽ നിന്നുള്ള ആർക്കിമിഡിസ് മൊട്ടാരി, പാപുവ ന്യൂഗിനിയയിൽ നിന്നുള്ള ജോൺസി ഇന്നി, യുഎസിൽ നിന്നുള്ള ലാർനി കോൺലുഫ്ലോറൻസിയോ, ഉഗാണ്ടയിൽ നിന്നുള്ള ലിലിയൻ നുവാബെയ്ൻ, യുഎഇയിൽ നിന്നുള്ളനെൽസൺ ബൗട്ടിസ്റ്റാ, ഇന്ത്യയിൽ നിന്നുളള നിലിമ പ്രദീപ് കുമാർ റാണെ, യുഎസ്എയിൻനിന്നുള്ള മാർട്ടിൻ ഷിയാവെനാറ്റോ, സിംഗപ്പൂരിൽ നിന്നുള്ള ഹോയി ഷു യിൻ, ഇംഗ്ലണ്ടിൽനിന്നുള്ള സിൽവിയ മേ ഹാംപ്ടൺ എന്നിവർക്കും അവരുടെ സേവനമികവിനുള്ളഅവാർഡുകളും, സമ്മാനത്തുകയും ചടങ്ങിൽ വിതരണം ചെയ്തു.
സ്‌ക്രീനിങ്ങ് ജൂറിയുടെയും, ഗ്രാൻഡ് ജൂറിയുടെയും പാനലും, ഏണസ്റ്റ് ആന്റ് യംഗ്എൽഎൽപിയും നടത്തിയ കർശനമായ അവലോകന പ്രക്രിയയിലൂടെയാണ് ഈ മികച്ചനഴ്‌സുമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്.
ഫിലിപ്പീൻസിൽ നിന്നുള്ള നഴ്‌സ് മരിയ വിക്ടോറിയ ജുവാൻ, 2024 ലെആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് ജേതാവായി
? 202 രാജ്യങ്ങളിൽ നിന്നുള്ള 78,000 നഴ്‌സുമാരിൽ നിന്നും അന്തിമജേതാവായി തിരഞ്ഞെടുക്കപ്പെട്ട മരിയ വിക്ടോറിയ ജുവാന്‌ബെംഗളൂരുവിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ 2 കോടി ഇന്ത്യൻ രൂപസമ്മാനത്തുകയുള്ള അവാർഡ് സമ്മാനിച്ചു.
കൊച്ചി,29.11.2024: ഫിലിപ്പീൻസ് ആർമി ഹെൽത്ത് സർവീസസിലെ കൺസൾട്ടന്റും, ഫിലിപ്പീൻസിലെ സായുധ സേനയുടെ റിസർവ് ഫോഴ്‌സ് കേണലുമായ നഴ്‌സ് മരിയവിക്ടോറിയ ജുവാനെ 2024ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ്‌ജേതാവായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബെംഗളൂരുവിൽ നടന്ന പ്രൗഢ ഗംഭീരമായ അവാർഡ്ദാന ചടങ്ങിൽ 2 കോടി ഇന്ത്യൻ രൂപ സമ്മാനത്തുകയുള്ള അവാർഡ് ജേതാവിന് സമ്മാനിച്ചു. അവാർഡ് ജേതാവിനെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പ്രഖ്യാപിച്ചു. കർണാടക ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ദിനേശ്ഗുണ്ടു റാവു അവാർഡ് സമ്മാനിച്ചു. ബോളിവുഡ് നടി സൊനാലി ബിന്ദ്രെ, കർണാടകനിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ ഡെപ്യൂട്ടിമാനേജിങ്ങ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗവേണൻസ് ആന്റ്‌കോർപ്പറേറ്റ് അഫയേഴ്സ്, എക്‌സിക്യൂട്ടിവ് ഡയറക്ടറും, ഗ്രൂപ്പ് ഹെഡുമായ ടി.ജെ വിൽസൺഎന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.