കോടിമതയിൽ പാലത്തിൽ നിന്നും യുവാവ് ആറ്റിൽ ചാടി : അഗ്‌നിരക്ഷാ സേന രക്ഷപെടുത്തിയ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ; ചാടിയത് എരമല്ലൂർ സ്വദേശിയായ യുവാവ്

കോടിമതയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം : കോടിമത പാലത്തിൽ നിന്നും യുവാവ് ആറ്റിൽ ചാടി. പാലത്തിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന യുവാവാണ് അപ്രതീക്ഷിതമായി ആറ്റിൽ ചാടിയത്. എരമല്ലൂർ സ്വദേശി സജു (36) വാണ് കോടിമത പാലത്തിൽ നിന്നും വൈകിട്ട് ആറരയോടെ ആറ്റിലേയ്ക്കു ചാടിയത്. കണ്ടു നിന്ന നാട്ടുകാർ ഓടിയെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആറ്റിൽ യുവാവ് മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.

Advertisements

കോട്ടയം അഗ്നിരക്ഷാ സേനയിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ആറ്റിൽ മുങ്ങിച്ചാകാൻ തുടങ്ങുന്ന യുവാവിനെയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘങ്ങൾ വെള്ളത്തിലേയ്ക്കിറങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ റബർ ഡിങ്കി ഉപയോഗിച്ച് ആറ്റിലിറങ്ങിയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന്, യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെ സിപിആർ നൽകി ഹൃദയമിടിപ്പ് ക്രമീകരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും യുവാവ്് അപകട നില തരണം ചെയ്തിരുന്നു. അഗ്നിരക്ഷാ സേനാ യൂണിറ്റ് സ്റ്റേഷൻ ഫയർ ഓഫിസർ അനൂപ് രവീന്ദ്രൻ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബി.ഇ സന്തോഷ് , ഫയർ ആന്റ് റസ്‌ക്യൂ ഓഫിസർമാരായ രജീഷ് കുമാർ , എം.കെ രമേഷ് , ബിനായേൽ , മനോജ് കുമാർ , അരുൺ , ഡ്രൈവർ ടി യു ഷാജി , സണ്ണി ജോർജ് , വിജീഷ് , ഹോം ഗാർഡ് ജോസഫ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ അപകട നില തരണം ചെയ്തതായാണ് സൂചന.

Hot Topics

Related Articles