കോട്ടയം :സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ കോടിമതയിലെ നാലുവരിപ്പാതയിൽ സൗന്ദര്യവൽക്കരണം നടപ്പാക്കുന്നതിന് ജില്ലാ വികസന സമിതി തീരുമാനമെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.രണ്ടു സ്ഥാപനങ്ങൾ സ്പോൺസർഷിപ്പുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മോർത്തിന്റെ എൻ.ഒ.സി. ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഡ് ടാറിങ്ങിനൊപ്പം സൗന്ദര്യവൽക്കരണവും നടത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ദേശീയപാതാ വിഭാഗം വികസന സമിതി യോഗത്തിൽ അറിയിച്ചു. പുളിമൂട് ജങ്ഷൻ തിരുവാതിൽക്കൽ കവല റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും യോഗം എം.എൽ.എയെ അറിയിച്ചു.
Advertisements