ഇതുവരെയും ഇറങ്ങാത്ത ഈ ഫോൺ എങ്ങനെ കോഹ്ലിയുടെ കൈയ്യിലെത്തി? ദുരൂഹത വർധിപ്പിച്ച് നീല ഫോൺ

മുംബൈ :അടുത്തിടെ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കൊഹ്ലിയുടെ ഒരു ചിത്രത്തില്‍ അദ്ദേഹം നീല ഫോണില്‍ സംസാരിക്കുന്നത് കാണാം.ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വിരാട് കോഹ്ലിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ ആരാധകരുടെ കണ്ണുടക്കിയത് അദ്ദേഹം ഉപയോഗിച്ച ഫോണിലാണ്. ആരോടാണ് കോഹ്ലി സംസാരിക്കുന്നതെന്നോ, എന്താണ് താരം സംസാരിക്കുന്നതെന്നോ അല്ല, ഏത് ഫോണാണ് കോഹ്ലി ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചാണ് ചര്‍ച്ച കൊഴുക്കുന്നത്. ഇന്ത്യയില്‍ ഇനിയും ലഭ്യമായിട്ടില്ലാത്ത മൊബൈലാണിത്. ഇത് പുതിയ വിവോ 25 സീരീസാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അപ്പോള്‍ റിലീസ് ചെയ്യാത്ത വിവോ ഫോണ്‍ എങ്ങനെ കോഹ്ലിയുടെ കൈകളില്‍ എന്നതാവും ചിലരെങ്കിലും ചിന്തിക്കുന്നത്. വിവോ സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനിയുടെ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം എന്നതാണ് ഇതിന് ഉത്തരം. വിവോ 25 സീരീസില്‍ വിവോ വി 25, വിവോ വി 25 ഇ, വിവോ വി 25 പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തമാസത്തോടെ ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. 2022 ഓഗസ്റ്റ് 18 ന് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിവോ 25 സീരീസ് മാസങ്ങള്‍ക്ക് മുമ്ബ് ചൈനയില്‍ അവതരിപ്പിച്ച വിവോ എസ് 15 പ്രോയോട് സാമ്യമുള്ളതാണ്.

Advertisements

Hot Topics

Related Articles