കോലഞ്ചേരി അസ്സോസിയേഷന്റെ മുഖ്യവരണാധികാരി ആയി ഡോ. സി. കെ. മാത്യു ഐഎഎസ് (റിട്ട.) നിയമിതനായി

പത്തനംതിട്ട: 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടത്തപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്റെ മുഖ്യവരണാധികാരി ആയി ഡോ. സി. കെ. മാത്യുവിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ തിരുമേനി നിയമിച്ചു. രാജസ്ഥാന്‍ കേഡറില്‍ 1977 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി 2013-ല്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ ബാംഗ്‌ളൂര്‍ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. ബാംഗ്‌ളൂര്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവക അംഗമാണ് ഡോ. സി. കെ. മാത്യു.

Advertisements

Hot Topics

Related Articles