കൊല്ലാട് പുളിമൂട് കവല കല്ലുങ്കൽ കടവ് റോഡിന് ശാപമോക്ഷം : റോഡ് ഉദ്ഘാടനം നടത്തി 

കോട്ടയം : വർഷങ്ങളായി തകർന്ന് കിടന്ന കൊല്ലാട് പുളിമൂട് കവല കല്ലുങ്കൽ കടവ് റോഡിന് ശാപമോക്ഷമായി. കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ന്റെ ഡിവിഷൻ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ മുടക്കിയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നന്നാക്കണം എന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയന്തി ബിജു, മിനി ഇട്ടിക്കുഞ്ഞ്, അനിൽകുമാർ മുൻ ഗ്രാമ പഞ്ചായത്തംഗം റ്റിറ്റി ബിജു, ഉദയകുമാർ, തമ്പാൻ കുര്യൻ വർഗ്ഗീസ്, വൽസല അപ്പുക്കുട്ടൻ, സെബി പീറ്റർ  തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles