കൊല്ലത്ത് മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ചു ; മന്ത്രവാദി അറസ്റ്റിൽ

കൊല്ലം: മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലും താഴം സാദത്ത് നഗർ 100 എ.യിൽ റാഹത്ത് മൻസിലിൽ ഷാജഹാൻ (41) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പിതാവിനൊടൊപ്പം മന്ത്രവാദ ചികിൽസക്കെത്തിയ പെൺകുട്ടിയെ, പിതാവിനെ മരുന്നു വാങ്ങാനായി അയച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ റ്റി.നാരായണന്റെ നിർദേശപ്രകാരം സിറ്റി അസി. കമ്മീഷണർ ജി.ഡി.വിജയകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സിറ്റി സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കിളികൊല്ലൂർ എസ്.എച്ച്.ഓ.വിനോദ് കെ, എസ്.ഐ.മാരായ അനീഷ് എ.പി, ശ്രീനാഥ്, താഹാ കോയ, പി.ആർ.ഓ.ജയൻ സക്കറിയ, എ.എസ്.ഐ.മാരായ സന്തോഷ്, ജിജു, വനിതാ സി.പി.ഓ. ലതിക സി.പി.ഒ.മാരായ ഷിഹാബുദീൻ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.  

Advertisements

Hot Topics

Related Articles